ന്യൂ ജഴ്സി: കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്സി പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒമ്പതിലെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നാട്ടിലെ സമയത്തിനനുസരിച്ച് മാര്‍ച്ച് എട്ട് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് പൊങ്കാല.
പൊങ്കാലയ്ക്കായി സോമര്‍സെറ്റ് ശ്രീവരി ശ്രീ ബാലാജി അമ്പലത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെഎച്ച്എന്‍ജെ പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോ. ലത നായര്‍ എന്നിവര്‍ അറിയിച്ചു.
അമേരിക്കയിലെ ഫയര്‍ സേഫ്റ്റി അടക്കം എല്ലാ സുരക്ഷിതസംവിധാനങ്ങളും അനുമതിയുമുള്ള സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. പൊങ്കാലയിടാന്‍ ആവശ്യമായ എല്ലാ സാമഗ്രികളും കെഎച്ച്എന്‍ജെ ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും KHNJ.US/events/Pongala-2020/ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: