കണ്ണൂർ: രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയുടെ മൃതദേഹം രാവിലെ കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ ഒന്നര വയസുള്ള വിയാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
രാവിലെ ഏഴ് മണിയോടെയാണ് അച്ഛൻ കുഞ്ഞിനെ കാണുന്നില്ലെന്ന് കാണിച്ച് പോലീസിന് പരതി നൽകിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: