വാരാണസി: റിക്ഷ വണ്ടിക്കാരന്റെ മകളുടെ വിവാഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ റിക്ഷ വണ്ടിക്കാരന് മംഗല്‍ കെവാഡിന്റെ മകളുടെ വിവാഹത്തിനാണ് മോദി ആശംസാ കര്‍ഡ് അയച്ചത്.
മംഗല്‍ മകളുടെ വിവാഹ ക്ഷണക്കത്ത് പിഎംഒ ഓഫീസില്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി മറുപടി എഴുതിയത്. പ്രധാനമന്ത്രിയുടെ ആശംസയില്‍ തങ്ങള്‍ ഏറെ സന്തോഷവാന്മാരാണെന്നും ഈ കത്ത് രാജ്യത്തെ അവസാനത്തെ പൗരനെയും പ്രധാനമന്ത്രി പരിഗണിക്കുന്നതിന്റെ തെളിവാണെന്നും മംഗല്‍ കെവാഡ് പറഞ്ഞു. അടുത്ത ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തില്‍ മോദിയെ നേരിട്ട് കാണുമന്ന് മംഗല്‍ കെവാഡിന്റെ ഭാര്യ രേണുദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: