തീരദേശ നിയമം ലംഘിച്ച് പണിത പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപരിശാക്കിയത് ലോകവാര്‍ത്തയായിരുന്നു. കൊച്ചി മരടിലെ ഫ്ലറ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരിപ്പണമാക്കിയത്. വര്‍ഷങ്ങളെടുത്ത് മരടില്‍ പണിത കെട്ടിടങ്ങള്‍ സുപ്രീംകോടതിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് തകര്‍ത്തത്. അഞ്ചാറുവര്‍ഷം കൊണ്ടാണ് തീരദേശ നിയമം ലംഘിച്ച് കെട്ടിട സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കിയത്. ആ സമയത്ത് ഒരിക്കല്‍പ്പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കണ്ണും കാതുമുണ്ടായില്ല. പരിശോധനയും ഇടപെടലുമുണ്ടായില്ല. ഫ്ലാറ്റുകളൊക്കെ വിറ്റുപോവുകയും ഏറെ കുടുംബങ്ങള്‍ താമസം തുടങ്ങി വര്‍ഷം പിന്നിട്ടപ്പോഴാണ് പ്രശ്നം കോടതിയിലെത്തിയത്. താല്പര്യങ്ങളൊന്നുമില്ലാത്ത സുപ്രീംകോടതി വ്യക്തമായ വിധിയും ശക്തമായ ഇടപെടലും നടത്തി കെട്ടിടങ്ങളുടെ കഥയും കഴിച്ചു. ഇത് മരടില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളമാകെ നിയമങ്ങള്‍ കാറ്റില്‍ പറത്തി പണവും പദവിയും ബന്ധുബലവുമെല്ലാം ഉപയോഗിച്ച് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയ നൂറുനൂറായിരം കഥകളുണ്ട്. ആരുണ്ടത് നോക്കാന്‍-ഭരണം ഇടതിന്റേതായാലും വലതിന്റേതായാലും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ സര്‍ക്കാര്‍ സംവിധാനങ്ങല്‍ പെരുമാറും. പക്ഷേ കോടതിയിലെത്തിയാല്‍ കളിമാറും. കഥ മാറും തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തി കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം അവഗണിച്ചാല്‍ ചീഫ് സെക്രട്ടറിയുടെ പണിപോകുമെന്നു മാത്രമല്ല, ചിലപ്പോള്‍ അഴിയെണ്ണുകയും വേണ്ടിവരും. ജസ്റ്റിസ് അരുണ്‍ മിശ്രയുടേതാണ് ഉത്തരവ്. ഇദ്ദേഹമാണ് മരട് കയ്യേറ്റ നിര്‍മിതിയെ നാമാവശേഷമാക്കിയത്. ആറാഴ്ചയ്ക്കകമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. മരടിലെ കെട്ടിടം തകര്ന്നപ്പോ്യുള് ~ാറ്റ് നഷ്ടമായ മേജര്‍ രവിയാണ് അനധികൃത കെട്ടിടങ്ങളെക്കുറിച്ച് സുപ്രീം്യുകോടതിയുടെ ശ്രദ്ധ ക്ഷണിച്ചത്. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയെങ്കിലും മറുപടി കിട്ടാതായപ്പോഴാണ് ചീഫ് സെക്രട്ടറിയെ പിടികൂടിയത്. തീരദേശനിയമം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ മാത്രമല്ല, തീരം കയ്യേറി സ്വന്തമാക്കിയവര്‍ക്കും പിടിവീഴുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്ത് അടിമലത്തുറയിലെ തീര കയ്യേറ്റം ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. ഭൂമി വെട്ടിപ്പിടിച്ച് കുരിശ് നാട്ടിയാല്‍ ചോദിക്കാനും പറയാനും ആരും മുന്നോട്ടുവരില്ലെന്ന ധിക്കാരം ഒരുവിഭാഗം പ്രകടിപ്പിക്കുകയാണ്. തീരം വളച്ചുകെട്ടി ലേലം വിളിച്ച് കുഞ്ഞാടുകള്‍ക്ക് നല്‍കിയതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊതുഭൂമി സ്വന്തമാക്കി വില്പന നടത്തിയത് ലത്തീന്‍ സഭയെന്നാണ് വാര്‍ത്ത. കാശുനല്കാത്തവരെ കശ്മലന്മാരാക്കി ഊരുവില ക്ക് ഏര്‍പ്പെടുത്താനും വികാരികള്‍ തയ്യാറായത്രേ. അടിമലത്തുറയില്‍ കടല്‍ത്തീരം കയ്യേറി മത്സ്യത്തൊഴിലാളികള്‍ക്ക് മുറിച്ചുവിറ്റ പള്ളിക്കമ്മിറ്റി നടപടിയെ തള്ളിപ്പറഞ്ഞ ലത്തീന്‍ സഭാ നേതൃത്വം, കടല്‍ത്തീരം കയ്യേറി ഭൂമി വില്‍പ്പനയും എതിര്‍പ്പുന്നയിച്ചവരെ ഊരുവിലക്കിയ പള്ളി കമ്മിറ്റിയുടെ നിലപാടിനെയും ഒരുതരത്തിലും പിന്തുണക്കില്ലെന്ന് ലത്തീന്‍ രൂപത പറയുന്നു. ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി മത്സ്യത്തൊഴിലാളികള്‍ക്ക് മുറിച്ചുവിറ്റ പള്ളി കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയുടെ കുടുംബത്തെയാണ് ഊരുവിലക്കിയത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രതിരോധത്തിലായ സഭാ നേതൃത്വം കമ്മിറ്റിയെ തള്ളിപ്പറഞ്ഞിരിക്കുന്നത്.
സഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂമി ഇടപാട് രഹസ്യാന്വേഷണ വകുപ്പും ശരിവച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടി എടുക്കുമെന്നാണ് വിഷയത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പ്രതികരിച്ചത്. പക്ഷേ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ലത്തീന്‍ സഭയുടെ അനധികൃത ഭൂമി വില്‍പ്പനയ്ക്ക് ഇരയായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും തീരം കയ്യേറിയതിനും അനധികൃത ഭൂമി വില്‍പ്പനയ്ക്കും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യുമന്ത്രി പറയുന്നു. കടല്‍ തീരം കയ്യേറി ഭൂമി മുറിച്ച് വില്‍ക്കുന്ന ലത്തീന്‍ സഭയുടെ നടപടിയെ കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വീട് മാത്രമല്ല; പള്ളി ആവശ്യത്തിന് കണ്വെന്ഷന് സെന്റര്‍ പണിയാനും ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും. നിലവിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. ദുരന്തമുണ്ടായാല്‍ പഴി സര്‍ക്കാരിനാകുമെന്നും മന്ത്രി പറഞ്ഞു. പള്ളി കമ്മിറ്റി സര്‍ക്കാരിനെ വെല്ലുവിളിക്കരുത്. അടിമലത്തുറയിലെ റവന്യു കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും റവന്യു
മന്ത്രി പറയുന്നു. പള്ളി കമ്മിറ്റി പുറമ്പോക്ക് വിറ്റത് 266 കുടുംബങ്ങള്‍ക്കാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര ഏക്കര്‍ റവന്യു ഭൂമി അടക്കം ആകെ കയ്യേറിയത് 11 ഏക്കറാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി വില്‍പ്പന നടത്തിയതിന് പുറമെ അനധികൃത ജല വിതരണ പദ്ധതിക്കുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന് കിട്ടിയ സ്ഥിരീകരണം. കേന്ദ്രസര്‍ക്കാരിനെതിരെയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും നിലപാടെടുക്കുന്നവരാണ് ലത്തീന്‍ സഭ. ക്രൈസ്തവ താല്പര്യത്തേക്കാള് സഭയുടെ കൈയേറ്റങ്ങളും അനധികൃത ഇടപാടുകളും സംരക്ഷിക്കുകയാണ് സഭാധികൃതരുടെ താല്പര്യം. പൗരത്വ നിയമത്തെ എതിര്‍ത്ത് പരസ്യമയ നിലപാടെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നല്ല ഇടയനാകാനാണെന്ന് വ്യക്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: