ന്യൂയോര്‍ക്ക്: ടോക്കിയോയില്‍ 2020 ല്‍ നടക്കുന്ന ഒളിമ്പിക്ക് ടേബിള്‍ ടെന്നിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന യു.എസ്. ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ടേബിള്‍ ടെന്നീസ്സ് താരം കനക ഇടം കണ്ടെത്തി.
2019 ജൂലായില്‍ നടന്ന നാലാമത് നാഷ്ണല്‍ റൈറ്റില്‍ യു.എസ്. ടോബിള്‍ ടെന്നിസ്സ് ചാമ്പ്യന്‍ഷിപ്പ് വിജയ കൂടിയാണ് കനക .
ലോക ടേബിള്‍ ടെന്നിസ് റാങ്കിങ്ങില്‍ 25ാം സ്ഥാനമാണ് കനകക്കുള്ളത്. 2016 ല്‍ നടന്ന സിങ്കിള്‍, ഡബിള്‍ ഒളിമ്പിക്സ് മത്സരങ്ങളില്‍ കനക മത്സരിച്ചിരുന്നു.
2014 ലെ വേള്‍ഡ് കപ്പു ടേബിള്‍ ടെന്നിസ് മത്സരത്തില്‍ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാര്‍ഡ് കനക സ്ഥാപിച്ചിരുന്നു. 2000 ജൂണ്‍ 19നായിരുന്നു കനകയുടെ ജനനം.
കാലിഫോര്‍ണിയ സംസ്ഥാനത്തെ ടേബിള്‍ ടെന്നിസ്സ് കളിക്കാരന് ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിന് പുറകില്‍ വലിയ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു.
യു.എസ്. ഒബിക്ക ടേബിള്‍ ടെന്നിസ്സ് ടീമില്‍ മൂന്നു പുരുഷന്മാരും, മൂന്ന് വനിതകളുമാണുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: