തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം. നിഷിലെ സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷനിലേക്ക് (സിഎറ്റിഐ) എന്‍ജിനീയറിംഗ്, പുനരധിവാസ മേഖലകളില്‍ ബിരുദം നേടിയവര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം.
ഇന്റേണ്‍ഷിപ് കാലയളവില്‍ അസിസ്റ്റീവ് ടെക്നോളജി അടിസ്ഥാനമാക്കിയ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നേരിട്ട് പങ്കാളിയാകാം. നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിനും വിവിധ തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടാകും. പ്രതിമാസം 10,000 രൂപ സ്റ്റൈപന്റ് ലഭിക്കും.
ഡയറക്ടര്‍, സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, നിഷ് റോഡ്, ശ്രീകാര്യം (പിഒ), തിരുവനന്തപുരം- 695 017 എന്ന മേല്‍വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷകള്‍ അയക്കുക. [email protected] എന്ന ഇമെയില്‍ വിലാസത്തിലൂടേയും അപേക്ഷകള്‍ അയക്കാവുന്നതാണ്. അവസാന തിയതി ഫെബ്രുവരി 29.
ബയോഡാറ്റയ്ക്കൊപ്പം അവസാനമായി പഠിച്ച സ്ഥാപനത്തിലെ ഫാക്കല്‍റ്റിയില്‍ നിന്നുള്‍പ്പെടെയുള്ള രണ്ട് റഫറന്‍സ് കത്തുകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്ക് http://cati.nish.ac.in/, ഇമെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: