ഇസ്ലാമാബാദ്: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പാക്കിസ്ഥാനെ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഐഎംഎഫ്. അന്താരാഷ്ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തിലെടുക്കാനും സാമ്പത്തിക ഇടപാടുകള്‍ കുറയ്ക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന് സന്ദര്‍ശിക്കുന്ന ഐഎംഎഫ് പ്രതിനിധി സംഘമാണ് ചൈനീസ് വിപത്ത് ചൂണ്ടിക്കാട്ടിയത്.
അന്താരാഷ്ട്രതലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുള്ള വികേന്ദ്രീകരണം മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇപ്പോള്‍ പരിഹാരമായുള്ളത്. തുറമുഖ നിര്‍മാണം, റെയില്‍, വ്യോമയാനം, പ്രതിരോധം എന്നീ സുപ്രധാന മേഖലകളിലെല്ലാം നിലവില്‍ ചൈനയുടെ ഏകാധിപത്യപരമായ മുതല്‍മുടക്കാണ്.
ഇവിടെ നിന്നുള്ള വരുമാനം പാക്കിസ്ഥാന് കൈമാറാതെ ചൈനയില്‍ നിന്നുള്ള വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. പാക്കിസ്ഥാനിലെ വ്യവസായ മേഖലകളിലടക്കം വിദഗ്ധരെല്ലാം ചൈനയില്‍ നിന്നുള്ളവരാണ്. നിക്ഷേപം നടത്തുന്നതും വരുമാനമുണ്ടാക്കുന്നതും അവരാണ്. ഭാവിയില്‍ ഇത് പാക്കിസ്ഥാനെ വന്‍ സാമ്പത്തിക നഷ്ടങ്ങളിലാഴ്ത്തും.
ചൈനയുടെ പ്രതിരോധ മേഖലയിലെ അപ്രമാദിത്വം ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഐഎംഎഫും മുന്നറിയിപ്പുമായെത്തിയത്. കൂടാതെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നത് പ്രശ്നമാകുമെന്നും ഐഎംഎഫ് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: