Categories: Samskriti

പുണ്ഡലീകന്റെ കഥ

ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച ‘ഒക്ക ചിന്നക്കഥ’എന്ന പുസ്തകത്തില്‍ നിന്ന്അന്ന് ആ സ്ത്രീകള്‍ വെളിയില്‍ ഇറങ്ങിയ ഉടനെ പുണ്ഡലീകന്‍, അവരെ തടഞ്ഞു നിര്‍ത്തി, ‘നിങ്ങള്‍ ആരാണ്? എന്തിനാണ് നിത്യേന ഇവിടെ വരുന്നത് ‘എന്നു ചോദിച്ചു.  അതിന് അവര്‍ ‘ഞങ്ങള്‍ ഗംഗ, യമുന, സരസ്വതി എന്നീ മൂന്നു നദികളാണ്, നിങ്ങളെപ്പോലെയുള്ള ആളുകള്‍ നിത്യേന ഞങ്ങളില്‍ വന്നു കുളിക്കുന്നതു കൊണ്ട്, അവരുടെ പാപങ്ങളും ദുഷ്‌കര്‍മങ്ങളും ഞങ്ങളെ ഏറ്റവും അശുദ്ധവും മലിനവുമാക്കുന്നു. ഇവിടെ താമസിക്കുന്ന കുക്കുട മഹര്‍ഷിയുടെ പാദങ്ങളെ സ്പര്‍ശിക്കുന്നതോടു കൂടി ഞങ്ങള്‍ വീണ്ടും പരിശുദ്ധരായി തീരുകയും ഞങ്ങളുടെ സൗന്ദര്യം തിരിച്ചു കിട്ടുകയും ചെയ്യുന്നു.’ എന്നു പറഞ്ഞു. ഇതുകേട്ട് അയാള്‍ അവരുടെ കാല്‍ക്കല്‍ വീണു. ‘ഞാന്‍ ഒരു മഹാപാപിയാണ്. ശരിയായ മാര്‍ഗം എനിക്ക് കാട്ടിത്തന്നാലും’എന്നു പ്രാര്‍ഥിച്ചു. അവര്‍ പ്രതിവചിച്ചു; ‘നിങ്ങളെ എപ്രകാരം സഹായിക്കാം എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂട. നിങ്ങള്‍ മഹര്‍ഷിയെത്തന്നെ സമീപിക്കുക’ എന്നു പറഞ്ഞു തുടങ്ങി.  

പിറ്റേദിവസം രാവിലെ തന്നെ പുണ്ഡലീകന്‍ മഹര്‍ഷിയെ പോയി കണ്ടു. കാശിയിലുള്ള മിക്ക ആളുകളും ഋഷിയുടെ അടുത്ത് വന്ന് നമസ്‌ക്കരിക്കുന്നത് അയാള്‍ കണ്ടു. പക്ഷേ അവിടെ കണ്ട മറ്റൊരു സംഗതി അയാളെ അതിശയിപ്പിച്ചു. പുണ്ഡലീകന്‍ മഹര്‍ഷിയുടെ മുറിക്കുള്ളില്‍ കടന്നപ്പോള്‍ കണ്ടത് മഹര്‍ഷി അദ്ദേഹത്തിന്റെ അമ്മയുടെ കാല്‍ തടവിക്കൊണ്ടിരിക്കുന്നതാണ്.  

മഹര്‍ഷിയുടെ മാഹാത്മ്യത്തെപ്പറ്റിത്തന്നെ പുണ്ഡലീകന് അല്‍പ്പം സംശയമുണ്ടായി. തന്റെ കഥ പറഞ്ഞു കേള്‍പ്പിച്ചു. ഋഷി മറുപടി പറഞ്ഞു. ‘നീ പണ്ഡരീപുരത്തേക്കു തന്നെ മടങ്ങിപ്പോകുക. മറ്റെല്ലാ പാപങ്ങളും ഇൗശ്വരന്‍ ക്ഷമിച്ചാലും ഒരു പാപം അദ്ദേഹം ക്ഷമിക്കുകയില്ല. നീ നിന്റെ മാതാപിതാക്കളുടെ മനസ്സിനെ വേദനിപ്പിച്ച പാപം , അവര്‍ ക്ഷമിച്ചാല്‍ മാത്രമേ ഈശ്വരന്‍ നിനക്ക് മാപ്പു തരികയുള്ളൂ. അതിനാല്‍ അവിടെച്ചെന്ന് അവരോട് മാപ്പു ചോദിക്കുക. നിന്നെ വളരെയേറെ സ്‌നേഹിക്കുന്നതു കൊണ്ട്  അവര്‍ തീര്‍ച്ചയായും നിനക്ക് മാപ്പു തരും.’  

പുണ്ഡലീകന്‍ പണ്ഡരീപുരത്തേക്ക് മടങ്ങി. അയാള്‍ ഇതിനകം പരിപൂര്‍ണമായി പശ്ചാത്തപിച്ചിരുന്നു. കല്ലുപോലുള്ള അയാളുടെ ഹൃദയം പെട്ടന്ന് വെണ്ണപോലെ  മാര്‍ദവമായി. അതു സംഭവിക്കാനുള്ള ഹേതു ആ മഹാത്മാവിന്റെ ദര്‍ശന, സ്പര്‍ശന, സംഭാഷണാദിസമ്പര്‍ക്കമാണ്.

(തുടരും)

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍  

ഫോണ്‍: 9447530446

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: കഥ