കൊച്ചി : പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങ് എന്ന് പേരില്‍ ആഷിഖ് അബുവിന്റേയും, റിമ കല്ലിങ്കലിന്റേയും സംഘം നടത്തിയ ഫണ്ട് ശേഖരണത്തില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. യുവമോര്‍ച്ച നേതാവ സന്ദീപ് വാര്യരിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയില്‍ മ്യൂസിക് ഷോ അരങ്ങേറിയിരുന്നു. പരിപാടി വന്‍ വിജയമായിരുന്നിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും കരുണ മ്യൂസിക് കണ്‍സള്‍ട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മറുപടിയും സന്ദീപ് വാര്യര്‍ എഫ്ബി പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
2019 നവംബര്‍ ഒന്നിനാണ് ആഷിഖ് അബുവും റിമയും ചേര്‍ന്ന് സംഗീത പ്രോഗ്രാം നടത്തിയത്. ടിക്കറ്റ് വെച്ചുള്ള പരിപാടി വന്‍ വിജയമായിരുന്നെന്ന് സംഘാടകരില്‍ ഒരാളായ സംഗീത സംവിധായകന്‍ ബിജിബാല്‍ അറിയിച്ചിരുന്നു. പരിപാടി സംഘടിപ്പിച്ച കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചാരിറ്റി പ്രവര്‍ത്തനമെന്നത് പരിഗണിച്ച് സൗജന്യമായി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ചെലവുകളെല്ലാംം കഴിച്ച് 6,30,000 രൂപ ഇതില്‍ നിന്ന് സംഘടിപ്പിക്കാനായതായും ബിജിബാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടിക്കറ്റിന് വലിയ തുക ഈടാക്കിയാണ് പ്രളയ ദുരിതാശ്വാസ പരിപാടി ആഷിക്ക് അബുവും സംഘവും സംഘടിപ്പിച്ചത്. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇത്രയും തുക എന്ത് ചെയ്‌തെന്നാണ് സംഘാടകര്‍ വ്യക്തമാക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: