ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല. വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ പ്രതികളുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിനാലാണ് തീരുമാനം. കേസ് കോടതിയില്‍ പരിഗണിക്കവെ തങ്ങളുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്ന് പ്രതിഭാഗം അറിയിക്കുകയായിരുന്നു. ദല്‍ഹി പട്യാല ഹൗസ് കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മരണവാറന്റ് പുറപ്പെടുവിക്കുന്നതിനിടെ പ്രതിയുടെ പ്രതി പവന് ഗുപ്തയുടെ അഭിഭാഷകന് കേസില്‍ നിന്നും പിന്മാറിയിരുന്നു. ശിക്ഷ നീട്ടാനുള്ള പ്രതിഭാഗത്തിന്റെ ശ്രമമാണിതെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ദല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ ലിസ്റ്റ് കോടതി തേടി. കോടതിയുടെ തീരുമാനം വികാരവിക്ഷോഭത്തോടെയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ കേട്ടത്.
2012 ഡിസംബര്‍ 16നു രാത്രി ഒന്പതിനു ദല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിഡ്രൈവര് രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. ഒരാള്‍ക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരന് മുകേഷ്, വിനയ് ശര്‍മ, പവന് ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്കിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: