സുരേഷ് ഗോപി പാടുന്ന വീഡിയോ പങ്കുവച്ച് അജു വര്‍ഗീസ്. 2011ല്‍ ഒരു പൊതു പരിപാടിയുടെ ഭാഗമായി സുരേഷ് ഗോപി ‘നെഞ്ചുക്കുള്‍ പെയ്തിടും മാ മാഴൈ നീരുക്കുള്‍ മൂഴ്കിടും താമരൈ’ എന്ന പാട്ടു പാടുന്ന വീഡിയോയാണ് അജു ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഭാവം ഉള്‍ക്കൊണ്ട് ഏറെ ആസ്വദിച്ചാണ് സുരേഷ് ഗോപി ഗാനം ആലപിക്കുന്നത്. അപൂര്‍വമായ വിഡിയോ പങ്കു വച്ചതിന് പലരും അജു വര്‍ഗീസിനോട് നന്ദി പറഞ്ഞു.
താരത്തിന്റെ പോസ്റ്റിനു പിന്നാലെ ആരാധകര്‍ സുരേഷ് ഗോപിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് പോസ്റ്റിനു ഇതിനോടക്കം തന്നെ ലഭിച്ചിരിക്കുന്നത്. പോസ്റ്റ്് 500ലേറെ ഷെയറുകളും നേടി. 2008ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കല്‍ പോലും ആസ്വദിക്കാത്തവരായി അധികം ആരും ഉണ്ടാകില്ല. ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ഗാനം ആലപിച്ചത് ഹരിഹരന് ആണ്. ഇന്നും നിത്യഹരിതമായി നിലനില്‍ക്കുന്ന പാട്ടിന് ആരാധകര്‍ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: