തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തി. കണ്ണൂര്‍ മാലൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത്. കൂത്തുപറമ്പില്‍ നിന്നും രാജന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
മാനന്തവാടി ലോട്ടറി സബ് ഓഫീസില്‍ നിന്നും വാങ്ങി കൂത്തുപറമ്പ് ഏജന്‍സി വഴി വിറ്റ എസ്.ടി 269609 എന്ന ടിക്കറ്റിനാണ് 12 കോടി രൂപ ബമ്പര്‍ സമ്മാനം ലഭിച്ചത്. 30 ശതമാനം നികുതിയും 10% ഏജന്റ് കമ്മീഷനും കഴിഞ്ഞുള്ള ഏഴുകോടി ഇരുപതു ലക്ഷം രൂപയാകും ബംമ്പര്‍ ലോട്ടറി ജേതാവിന് ലഭിക്കുക. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
കൂലി പണിക്കാരനായ രാജന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് തോലമ്പ്ര സഹകരണ ബാങ്കില്‍ കൈമാറിയിട്ടുണ്ട്. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേര്‍ക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങള്‍ ഭാഗ്യശാലികളികള്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: