Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിര്‍മ്മല സീതാരാമന്റെ നികുതി നിര്‍ദ്ദേശങ്ങള്‍

പ്രത്യക്ഷ നികുതിയിലും വ്യക്തികള്‍ക്കായുള്ള നികുതി നിരക്കിലും വരുത്തിയ മാറ്റങ്ങള്‍ നികുതിയുടെ അടിത്തറ വിപുലീകരിക്കാനും നികുതി പിരിവിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നികുതി സമ്പ്രദായത്തോട് നികുതിദായകര്‍ക്ക് നിലവിലുള്ള നിഷേധ നിലപാട്മാറ്റാനും ഉദ്ദേശിച്ചുള്ളതാണ്. വളരെ കുറച്ചുപേര്‍ മാത്രമേ രാജ്യത്ത് നികുതി കൃത്യമായി നല്‍കുന്നുള്ളൂ എന്നത് ഒരു പൊതുധാരണയായാണ് കണക്കാക്കപ്പെടുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 8, 2020, 01:00 pm IST
in Vicharam

ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ചും, ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും മാത്രമേ സാമ്പത്തിക മികവ് കൈവരിക്കാന്‍ സാധിക്കൂ. നികുതി സമ്പ്രദായത്തെ  ശക്തിപ്പെടുത്തിയും നികുതി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയും മുന്നോട്ട് പോയെങ്കില്‍ മാത്രമേ പ്രതീക്ഷിച്ച തോതില്‍ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നികുതിദായകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും നികുതിവെട്ടിപ്പിനെ കര്‍ശനമായി നിയന്ത്രിച്ചും വേണം ആദായ നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍. കോര്‍പറേറ്റ് നികുതിയില്‍ ഈയിടെ പ്രഖ്യാപിച്ച ഇളവുകള്‍ വ്യാവസായിക വളര്‍ച്ചയ്‌ക്കും വിദേശ നിക്ഷേപ വര്‍ദ്ധനവിനും

ആഭ്യന്തര വരുമാന വര്‍ദ്ധനവിനും ധാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ചരക്ക് സേവന നികുതിയിലെ Input Tax credit ലെ അപാകതകളും, തട്ടിപ്പുകളും ഒഴിവാക്കി നികുതി പിരിവ് കാര്യക്ഷമമാക്കിയെങ്കില്‍ മാത്രമേ പ്രതിമാസം ഒന്നര ലക്ഷം കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. നികുതി സമ്പ്രദായം കൂടുതല്‍ ലളിതവും നികുതിദായക സൗഹൃദവും സുതാര്യവുമായി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്ധ്യവര്‍ഗ്ഗത്തിലെ സ്ഥിരവരുമാനക്കാരും, ശമ്പളക്കാരും, ചെറുകിട കച്ചവടക്കാരുമായ പരമ്പരാഗത സ്രോതസ്സില്‍ നിന്നാണ് നികുതി വരുമാനത്തിന്റെ നല്ലൊരു ശതമാനവും പിരിച്ചെടുക്കുന്നത്. വന്‍കിട വ്യവസായികളും, വലിയ വരുമാനത്തിന്റെ ഉടമകളും പലപ്പോഴും നികുതി വലയ്‌ക്ക് പുറത്ത് നില്‍ക്കുന്ന പ്രവണത ഇന്ത്യന്‍ നികുതി വ്യവസ്ഥയുടെ ന്യൂനതയായി തുടരുകയാണ്. ഇത്തരക്കാരെ നികുതി വലയില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. എങ്കിലെ നികുതിഘടനയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ളൊരു ശ്രമമാണ് ധനമന്ത്രി ഈ വര്‍ഷത്തെ ബജറ്റില്‍ നടത്തിക്കാണുന്നത്.

പ്രത്യക്ഷ നികുതിയിലും വ്യക്തികള്‍ക്കായുള്ള നികുതി നിരക്കിലും വരുത്തിയ മാറ്റങ്ങള്‍ നികുതിയുടെ അടിത്തറ വിപുലീകരിക്കാനും നികുതി പിരിവിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നികുതി സമ്പ്രദായത്തോട് നികുതിദായകര്‍ക്ക് നിലവിലുള്ള നിഷേധ നിലപാട് മാറ്റാനും ഉദ്ദേശിച്ചുള്ളതാണ്. വളരെ കുറച്ചുപേര്‍ മാത്രമേ രാജ്യത്ത് നികുതി കൃത്യമായി നല്‍കുന്നുള്ളൂ എന്നത് ഒരു പൊതുധാരണയായാണ് കണക്കാക്കപ്പെടുന്നത്. നികുതിയെ കോടാലിയായാണ് പലരും കാണുന്നത് (Tax is an axe). നികുതി സമ്പ്രദായം സുതാര്യവും സരളവുമാക്കി കൂടുതല്‍ പേരെ നികുതിദായകരാക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

നികുതിദായകര്‍ക്ക് പ്രോത്സാഹനവും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ധനസമാഹരണവും എന്നതാണ് സര്‍ക്കാരിന്റെ പരിപാടി. പൗരന്മാരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടുവേണം സര്‍ക്കാര്‍ പദ്ധതികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് ആദായ നികുതിയുടെ പങ്ക് വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് ധനമന്ത്രി പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ വിദേശ ഇന്ത്യക്കാര്‍ക്കും സ്വദേശത്ത് സ്ഥിര താമസക്കാരായ നികുതിദായകര്‍ക്കുമായി നല്‍കിയിരിക്കുന്നത്.

ആദായ നികുതിയില്‍ നേരിയ മാറ്റം

ആദായ നിരക്കുകള്‍ കുറയ്‌ക്കുകയും നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2014ലാണ് കഴിഞ്ഞ തവണ അവസാനമായി സര്‍ക്കാര്‍ ആദായ നികുതി സ്ലാബില്‍മാറ്റം വരുത്തിയത്. ഈ പ്രാവശ്യം രണ്ട് സമ്പ്രദായത്തില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള അവസരം ആദായ നികുതിദായകന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതുപ്രകാരം പുതിയ സ്ലാബുകളിലേയ്‌ക്ക് മാറാത്തവര്‍ക്ക് നിലവിലുള്ള സ്ലാബുകളും ആനുകൂല്യങ്ങളും തുടരാവുന്നതാണ്. 

പുതുക്കിയ നികുതി സമ്പ്രദായത്തില്‍ ഏതാനും വരുമാന സ്ലാബുകളാണുള്ളത്. അതനുസരിച്ച് ഒന്നാമത്തെ സ്ലാബില്‍,  അഞ്ച് ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വാര്‍ഷിക വരുമാനത്തിന് പത്ത് ശതമാനമാണ് നികുതി നിരക്ക്. ഏഴര ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള രണ്ടാമത്തെ സ്ലാബിന് നികുതി നിരക്ക് പതിനഞ്ച് ശതമാനവും, പത്ത് മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ള മൂന്നാം സ്ലാബില്‍ പെടുന്നവര്‍ക്ക് ഇരുപത് ശതമാനവും, പന്ത്രണ്ടര ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ വരുമാനമുള്ള നാലാം സ്ലാബില്‍ പെട്ട ആദായ നികുതിദായകര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനവുമാണ് നികുതി നിരക്ക്. പതിനഞ്ച് ലക്ഷം രൂപയ്‌ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള എല്ലാവരും മുപ്പത് ശതമാനം നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

വ്യക്തിഗത ആദായ നികുതിയില്‍ നേരിയ മാറ്റം മാത്രമാണ് നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അത് വലിയ ആശ്വാസമാണ് ഇടത്തരക്കാര്‍ക്ക് നല്‍കുന്നത്. നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുത്താതെ തന്നെ സ്ലാബുകളില്‍ മാറ്റം വരുത്തിയാണ് ഇത് സാധിച്ചിരിക്കുന്നത്. ഇതുമൂലം ഉദാഹരണമായി, പതിനഞ്ച് ലക്ഷം രൂപ  വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് ഇളവുകള്‍ ഒഴിവാക്കിയുള്ള പുതിയ പദ്ധതി സ്വീകരിക്കുകയാണെങ്കില്‍ 1.95 ലക്ഷം രൂപ ആദായ നികുതി കൊടുത്താല്‍ മതിയാകും. പഴയ സമ്പ്രദായമനുസരിച്ച് 2.73  ലക്ഷം രൂപയാകുമായിരുന്നു ആദായ നികുതി. ഇത് ഇടത്തരക്കാര്‍ക്ക് ഏറെ സഹായകരമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദായ നികുതി 80 സി വകുപ്പിലെ ഒന്നര ലക്ഷം രൂപയുടെ ഇളവിന് പുറമേ, 80 സിസിസി വകുപ്പ് പ്രകാരം നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അടയ്‌ക്കുന്ന അയ്യായിരം രൂപയുടെ നിക്ഷേപത്തിന് ലഭിച്ചിരുന്ന ഇളവ് തുടരുന്നതാണ്.

തുടരും

Tags: budget2020സീതാരാമന്‍നിര്‍മ്മലtaxnirmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

India

ടാറ്റാ ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉന്നതസംഘം അമിത് ഷായേയും നിര്‍മ്മല സീതാരാമനേയും കണ്ടു

പുതിയ വാര്‍ത്തകള്‍

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.