ന്യൂദല്‍ഹി : കൊറോണ വൈറസ് ബാധയുള്ള ചൈനയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാതെ പാക്കിസ്ഥാന് ഭരണകൂടം. ഇന്ത്യാക്കാര്‍ക്കൊപ്പം പാക്കിസ്ഥാന് പൗരന്മാരേയും ഒപ്പം രക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചെങ്കിലും ഇമ്രാന്ഖാന് മറുപടിയൊന്നും നല്‍കാതെ ഒഴിവാക്കുകയായിരുന്നു. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകരാഷ്ട്രങ്ങളെ തന്നെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധയിലും രാഷ്ട്രീയം കാണുന്ന വിധത്തിലാണ് ഇമ്രാന്‍ഖാന്റെ ഈ പെരുമാറ്റം പുറത്തുവന്നിരിക്കുന്നത്. പാക് ജനതയോട് തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് ഇമ്രാന് ഖാന് സ്വീകരിച്ചിരിക്കുന്നതെന്ന് ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് 640 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ അയല്‍ രാജ്യക്കാരേയും രക്ഷപ്പെടുത്താനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മോദി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പൗരന്മാരെ നാട്ടില്‍ എത്തിച്ചു തരാമെന്ന് അറിയിച്ച് സമീപിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന് ഖാന് ഇതിനോട് പ്രതികരിച്ചില്ല. പാക് പൗരന്മാരോട് ഇന്ത്യ കാണിച്ച മനുഷ്യത്വപരമായ നടപടിപോലും കാണിക്കാതെ പാക്കിസ്ഥാന് മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
അതേസമയം പാക്കിസ്ഥാനിലെ ബഹളങ്ങളും ആശയക്കുഴപ്പങ്ങളും കാരണം ഇന്ത്യയുടെ വാഗ്ദാനത്തോട് പ്രതികരിക്കുന്നതില്‍ ഇമ്രാന് ഖാന് പരാജയപ്പെട്ടുവെന്ന് അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുറച്ചുപേര്‍ മാത്രമാണ് ഇന്ത്യയുടെ സഹായം സ്വീകരിച്ചിരുന്നു. മാലദ്വീപില്‍ നിന്നുള്ള ഏഴു പൗരന്മാരെയും ഒരു ബംഗ്ലാദേശി പൗരനേയുമാണ് ഇന്ത്യ വുഹാനില്‍ നിന്ന് ഒഴിപ്പിച്ചത്. തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു.
കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ തങ്ങളെ രക്ഷിക്കണമെന്ന് പാക് പൗരന്മാര് നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കുന്നതിന്റെ വീഡിയോ ഇവര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയെ മാതൃകയാക്കി കണ്ടുപഠിക്കണമെന്നും ഇവര്‍ ഇതില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ചൈനയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് പൗരന്മാരെ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് പാക്കിസ്ഥാന് തീരുമാനിച്ചതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: