കോഴിക്കോട്: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസ് ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്. ചാർജ് വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ ചര്‍ച്ചയ്‌ക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയാക്കി വര്‍ധിപ്പിക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍ വച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ചെലവ് താങ്ങാനാവാതെ കഴിഞ്ഞ ഒരു വർഷത്തിനകം മൂവായിരം സർവീസുകൾ നിർത്തിവച്ചുവെന്നും സ്വകാര്യബസുടമകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: