ന്യൂദല്‍ഹി:കേന്ദ്ര ധന കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന് 2020 -21 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ സാമ്പത്തിക വികസനത്തിന്റെ കാതല്‍ അടിസ്ഥാന സൗകര്യ വികസനമാണെന്നു ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ബജറ്റ് എല്ലാ പൗരന്മാരുടെയും ജീവിതം സുഗമമാക്കാന്‍ ലക്ഷ്യമിടുന്നതായും അറിയിച്ചു.
ഇന്ത്യയിലെ തുറമുഖങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതിന്റെയും അവയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെയും സംബന്ധിച്ച് ഊന്നിപ്പറഞ നിര്‍മല സീതാരാമന്, ഒരു സുപ്രധാന തുറമുഖത്തെയെങ്കിലും കോര്‍പ്പറേറ്റ് വത്കരിക്കാനും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും ഗവണ്മെന്റ് ഉദ്ദേശിക്കുന്നതായി അറിയിച്ചു.
ഉള്‍നാടന്‍ ജല ഗതാഗതം സംബന്ധിച്ച് പ്രതിപാദിക്കവേ, കേന്ദ്ര ധനമന്ത്രി, ദേശീയ പാത -1 ലൂടെയുള്ള ജല്‍ വികാസ് മാര്‍ഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും, കൂടാതെ 890 കിലോമീറ്റര്‍ ധുബ്രി -സാദിയ കണക്റ്റിവിറ്റി 2022 ഓടെ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു
ഇവക്കു പുറമെ നദീതടങ്ങളില്‍ സാമ്പത്തിക കാര്യപരിപാടികള്‍ ഉത്തേജിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ദര്‍ശന പദ്ധതിയായ അര്‍ത്ഥ ഗംഗ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും ശ്രീമതി നിര്‍മല സീതാരാമന് അറിയിച്ചു. രാജ്യത്തെ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉത്തേജിപ്പിക്കാന്‍ കേന്ദ്ര ബജറ്റ് 1 .70 ലക്ഷം കോടി രൂപ അനുവദിച്ചു
സിവില്‍ വ്യോമയാന മേഖല
ഉഡാന്‍ പദ്ധതിയെ പിന്തുണക്കാന്‍ 2024 ഓടെ 100 വിമാത്താവളങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും കേന്ദ്ര ധന മന്ത്രി അറിയിച്ചു.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പദ്ധതികളുടെ തുടര്‍ച്ചയായി ,കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അന്താരാഷ്ട്ര – ആഭ്യന്തര റൂട്ടുകളില്‍ കൃഷി ഉഡാന്‍ പദ്ധതി കൂടി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. മൂല്യ സാക്ഷാത്കരണം ലക്ഷ്യമിട്ടാണ് പദ്ധതി, പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോത്ര ജില്ലകളിലും.
ഊര്‍ജ പുനരുപയോഗ ഊര്‍ജ മേഖല
2020 -21 സാമ്പത്തിക വര്‍ഷം , ഊര്‍ജ പുനരുപയോഗ ഊര്‍ജ മേഖലക്ക് 22000 കോടി രൂപയും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. കൂടാതെ , ദേശീയ വാതക ഗ്രിഡ് നിലവിലെ 16200 കിലോമീറ്ററില്‍ നിന്നും 27000 കിലോമീറ്ററായി വികസിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു. ഈ മേഖലയില്‍ സുതാര്യ വില നിര്‍ണയം ഉറപ്പു വരുത്താനും ഇടപാടുകള്‍ ലളിതമാക്കാനും കൂടുതല്‍ പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുന്നു
വൈദ്യുതിഉത്പാദന രംഗത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍റേറ്റ് നികുതി 15 ശതമാനമാക്കാനും ശുപാര്‍ശ ചെയ്യന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: