ന്യൂദല്‍ഹി : വ്യവസായ വാണിജ്യ വികസനത്തിനായി 27,300 കോടിയാണ് കേന്ദ്രം ഇത്തവണ വകയിരുത്തിയത്. രാജ്യത്തെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും ഫണ്ട് കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചത്. സംരംഭകര്‍ ഇന്ത്യയ്ക്ക് ശക്തി പകരുന്നതാണെന്നും ബജറ്റ് അവതരണവേളയില്‍ നിര്‍മ്മല സീതാരാമന് അറിയിച്ചു.
സംരംഭകര്‍ക്കായി ധനസഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കും. ഇവര്‍ക്ക് ഉപദേശം നല്‍കുന്നതിനും ഭൂമി ലഭ്യത ഉറപ്പാക്കുന്നതിനും സംസ്ഥാന അടിസ്ഥാവത്തില്‍ സെല്‍ രൂപീകരിക്കും.
കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍വിക് എന്ന പുതിയ പദ്ധതി കൊണ്ടുവരും. കയറ്റുമതി നടത്തുന്ന സംരംഭകര്‍ക്ക് വൈദ്യുതി, വാറ്റ് എന്നിവയ്ക്ക് ചുമത്തിയ തീരുവ റീഫണ്ട് ചെയ്യും. ജില്ലാ അടിസ്ഥാനത്തില്‍ കയറ്റുമതി കേന്ദ്രം വികസിപ്പിക്കും. സര്‍ക്കാരുകളുടെ ഇ- മാര്‍ക്കറ്റ് സംവിധാനം വഴി ചെറുകിട- ഇടത്തരം സംരംങ്ങള്‍ക്ക് ധാരാളം അവസരം നല്‍കും.
മൊബൈല്‍ ഫോണുകള്‍, സെമി കണ്ടക്ടര്‍ പാക്കേജിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരും. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഈ പദ്ധതി ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: