‘മരട് 357’ ന്റെ ചിത്രീകരണം ആരംഭിച്ചു. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്. കേരളത്തില്‍ എറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും കാരണമായ വിഷയമാണ് മരട് ഫ്ലാറ്റ്. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളും ഗൂഢാലോചനകളും ചിത്രത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന.
മരട് 357 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന് താമരക്കുളമാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. പ്രധാനമായും നിര്‍മാണ മാഫിയകളുടെയും അവര്‍ക്ക് അനധികൃതമായി കൂട്ടുനില്‍ക്കുന്ന സര്ക്കാരുദ്ദ്യോഗസ്ഥരെയുമാണ് ചിത്രം വരച്ചുകാട്ടുന്നത്.
ധര്മജന്,സാജില്‍ സുദര്ശന് , രമേശ് പിഷാരടി, കൈലാഷ്, ഷീലു എബ്രഹാം, നൂറിന് ഷെറീഫ് ,അഞ്ജലി, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കൈതപ്രം, മുരുകന് കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോര്‍ജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ,വാര്‍ത്താ പ്രചാരണം അരുണ്‍ പൂക്കാടന്‍. അബ്രഹാം മാത്യുവും സുദര്ശന് കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: