Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂ വകുപ്പിനോട് അവഗണന: സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി സിപിഐ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 10:25 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി സിപിഐയുടെ പോഷക സംഘടന. റവന്യൂ ജീവനക്കാരുടെ സംഘടനയായ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനാണ് സര്‍ക്കാരിനെതിരെ രംഗത്തുള്ളത്.

 തസ്തിക സൃഷ്ടിക്കുന്നതിലും സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിലും റവന്യൂ വകുപ്പിനോട് ധനവകുപ്പും മറ്റും പുലര്‍ത്തുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്കും പണിമുടക്കിലേക്കും നീങ്ങുന്നതെന്ന് സംഘടന വ്യക്തമാക്കി. അടുത്ത മാസം 19ന് വില്ലേജ് ഓഫീസ് മുതല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് വരെയുള്ള മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്ന് ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

റവന്യൂ വകുപ്പിലെ ജീവനക്കാര്‍  നേരിടുന്ന പ്രശ്‌നങ്ങള്‍ നിവേദനങ്ങളിലൂടെയും മറ്റും നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണനയാണ് നേരിട്ടതെന്ന് പ്രതിനിധികള്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗമായ സിപിഐക്കാരനായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് ആലോചിക്കാതെയാണ് സമരമെന്ന് പറയുമ്പോഴും മന്ത്രിയുടെ മൗനസമ്മതവുമുണ്ട്. സിപിഐ പറയുന്ന കാര്യങ്ങള്‍ പിണറായി സര്‍ക്കാരില്‍ നടക്കുന്നില്ലെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് പോഷകസംഘടനയെ ഇറക്കി സിപിഐ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നത്.

പത്താം ശമ്പള കമ്മിഷന്‍ വില്ലേജ് ഓഫീസര്‍മാരുടെ തസ്തിക അപ്‌ഗ്രേഡ് ചെയ്യണമെന്ന് കഴിഞ്ഞ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അത് നടപ്പാക്കാതെ പ്രത്യേക ശമ്പള സ്‌കെയില്‍ അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ ശമ്പള സ്‌കെയില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കില്ലെന്നാണ് ഇപ്പോള്‍ ധനവകുപ്പെടുത്ത നിലപാട്. ഇതിനെതിരേ കോടതിയില്‍ നിന്ന്  ജീവനക്കാര്‍ അനുകൂല വിധി നേടിയെങ്കിലും അപ്പീല്‍ പോകാനാണ് ധനകുപ്പ് തീരുമാനിച്ചത്. 

സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന റവന്യൂ ജീവനക്കാരോട് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ധനവകുപ്പ് സ്വീകരിക്കുന്നതെന്ന് സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപ്ഗ്രഡേഷനിലൂടെ പ്രമോഷന്‍ നല്‍കണമെന്ന ആവശ്യത്തിലും അന്തിമ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. സിപിഐ ഈ വിഷയത്തില്‍ നിരവധി തവണ സര്‍ക്കാരിനോട് ഇടപെടല്‍ ആവശ്യപ്പെട്ടെങ്കിലും വേണ്ട പരിഗണന ലഭിച്ചില്ല.

1974ല്‍ നിശ്ചയിച്ച സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് ഇപ്പോഴും വില്ലേജ്, താലൂക്ക്, റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.  ജനസംഖ്യാനുപാതികമായി ഇതിന് മാറ്റം വരുത്തണമെന്ന ആവശ്യത്തിനും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി ഫയലുകള്‍ അംഗീകരിച്ച് ധനവകുപ്പിലേക്കും മറ്റും അയയ്‌ക്കുന്നുണ്ടെങ്കിലും നിഷേധാത്മക സമീപനമാണ് ഉണ്ടാകുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ഫെബ്രുവരി 19 ലേത് സൂചനാ പണിമുടക്കാണെന്നും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.