വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. 9000 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലും കൊറോണ ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ ഇന്ത്യയടക്കം 20 രാജ്യങ്ങളിലേക്ക് കൊറോബ ബാധ വ്യാപിച്ചിട്ടുണ്ട്.
ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകള്‍ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ഇത്തരത്തില്‍ മാരകമായി പടര്‍ന്ന് വ്യാപിക്കാന്‍ തുടങ്ങിയതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ഫ്രാന്‍സിലെ ആറുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറടക്കമുള്ള ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
















