ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശി അരുണ്‍ ആണ് വരന്. കോട്ടയത്ത് പരമ്പരാഗത ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം.ചുവന്ന പട്ട് സാരിയണിഞ്ഞാണ് ഭാമ മണ്ഡപത്തില്‍ എത്തിയത്. ഡിസൈനര്‍ കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു അരുണിന്റെ വേഷം. ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്,സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: