തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. ഇതുവരെ ആകെ 806 പേര് നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം 173 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇന്നലെ വരെ പത്തു പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര് വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍കൂടി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആറു പേരുടെ ഫലം വരാനുണ്ട്. ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ സാമ്പിളുകളും അയച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ചിന് ചൈനയില്‍ നിന്നു മടങ്ങിയെത്തിയ കോഴിക്കോട് കുന്നമംഗലം സ്വദേശിയെ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയിലെത്തിയ ഇയളെ പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. തിരുവന്തപുരത്തും ഇന്നലെ ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് 136 പേരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളത്ത് 114 ഉം മലപ്പുറത്ത് 104 പേരും നിരീക്ഷണത്തിലുണ്ട്.
ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ത്തന്നെ 28 ദിവസം കഴിണം. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ 0471 2552056 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഫോണ്‍ സന്ദേശം അനുസരിച്ച് മാത്രമേ ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് എത്താവൂ. ചൈനയില്‍ പോയി വന്നവര്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: