വാഷിങ്ടണ്‍: ക്വാസിം സുലൈമാനിയെ വധിച്ചതിനുള്ള തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 51 അമേരിക്കന്‍ സൈനികര്‍ക്ക് തലച്ചോറില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇക്കാര്യം യുഎസ് സൈനികആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. ജനുവരി ഒന്‍പതിനാണ് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചത്.
സൈനികര്‍ സുരക്ഷിതരാണെന്ന് അമേരിക്ക അന്നു പറഞ്ഞെങ്കിലും പരിക്കുകളെക്കുറിച്ച് റിപ്പോര്‍ട്ടു വരുന്നത് ഇതാദ്യം. ട്രുമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി (ടിബിഐ) ബാധിച്ച സൈനികര്‍ ചികിത്സ തേടിയെന്നാണ് പെന്റഗണ്‍ സമ്മതിച്ചത്. അമ്പത്തൊന്നു സൈനികരില്‍ 34 പേര്‍ ഇറാഖില്‍ ചികിത്സ തേടി തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. എന്നാല്‍ 18 പേരെ കൂടുതല്‍ ചികിത്സയ്‌ക്കായി ജര്‍മനിയിലേക്കും ഒരാളെ കുവൈറ്റിലേക്കും അയച്ചു.
അല്‍ ആസാദ് വ്യോമത്താവളത്തില്‍ ഇറാന്റെ പതിനൊന്നു ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്. ഇവിടെ ആയിരത്തോളം അമേരിക്കന്‍ സൈനികരുണ്ടായിരുന്നു.














