മുംബൈ: സമാധാന അന്തരീക്ഷം തകര്‍ക്കുന്നതും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് ഐഐടി ബോംബെ. വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വകലാശാലയിലെ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് ചുമതലയുള്ള ഡീന്‍ ഇതുസംബന്ധിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇമെയില്‍ ചെയ്തിട്ടുണ്ട്.
സര്‍വ്വകലാശാല കേന്ദ്രീകരിച്ച്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നടപടി. ഐഐടി ബോംബെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ ഡീന്‍ മെയില്‍ അയച്ചിരിക്കുന്നത്. ഹോസ്റ്റലിലെ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള നാടകം, പ്രസംഗം, പാട്ടുകള്‍ എന്നിവ പാടില്ല. തുടങ്ങി 15 ഓളം നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.
കൂടാതെ ക്യാമ്പസിനുള്ളില്‍ ലഘുലേഖ വിതരണം ചെയ്യരുത്, ദേശ വിരുദ്ധതയുളവാക്കുന്ന പോസ്റ്ററുകളും മറ്റും പതിക്കരുത് എന്നിങ്ങനേയും നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും ഐഐടി ബോംബെ അറിയിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിയില്‍ ജെഎന്‍യുവില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. വിദ്യാര്‍ത്ഥികളെ മുന്‍ നിര്‍ത്തി സര്‍വ്വകലാശാലയ്‌ക്കു പുറത്തുനിന്നുള്ളവരാണ് അവിടെ പ്രതിഷേധം നടത്തിയതെന്ന് തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജെഎന്‍യു അക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ ഐഐടി ബോംബെയിലും അക്രമം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ പുതിയ ഇറക്കിയിരിക്കുന്നത്.
















