ന്യൂദല്‍ഹി: ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനെതിരെ നിര്‍ഭയകേസ് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. കേസിലെ പ്രസക്തമായ രേഖകള്‍ സര്‍ക്കാര്‍ പ്രസിഡന്റിനു മുന്നില്‍ ഹാജരാക്കിയില്ലെന്ന് കാണിച്ചായിരുന്നു മുകേഷ് സിംങ് സുപ്രീംകോടതിയില്‍ പരാതിപ്പെട്ടത്. എന്നാല്‍ എല്ലാ രേഖകളും പരിശോധിച്ചാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് മുകേഷ് സിംങിന്റെ ഹര്‍ജി തള്ളിയതെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അതിനാല്‍തന്നെ മുകേഷിന്റെ വാദം ശരിയല്ലെന്നും കോടതി കണ്ടെത്തി.
രാഷ്‌ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ട്. നടപടി ക്രമങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുകയെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ ഫെബ്രുവരി ഒന്നാം തിയതി കേസിലെ മുഴുവന്‍ പ്രതികളെയും തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ ആരംഭിച്ചുകഴിഞ്ഞു.
















