ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വിവാഹ പ്പന്തലില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ഹാലായില്‍ ശനിയാഴ്ചയാണ് സംഭവം.ഭാരതി ബായ് എന്ന യുവതിയെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശേഷം ഷാ റൂഖ് ഗുല്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് ആരോപണം. അക്രമികള്‍ക്കെതിരെ പോലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷനിലെ സീനിയര്‍ ഓഫീസിറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പോലീസ് യൂണിഫോം അണിഞ്ഞെത്തിയ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ഇതിന് മുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം കഴിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ ജനസംഖ്യയുടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദു വിഭാഗം. എന്നിട്ടും ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും പെണ്‍കുട്ടികളെ നിരന്തരം മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നതുമായാണ് റിപ്പോര്‍ട്ടുകള്‍.
















