ന്യൂദല്‍ഹി: ആറുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 12,000 കോടി രൂപ നേരിട്ടെത്തിച്ച് തന്റെ സര്‍ക്കാര്‍ ചരിത്രം കുറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ ആഗോള ഉരുളക്കിഴങ്ങ് സമ്മേളനം വീഡിയോകോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ മുന്‍പിലുള്ള മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. കൃഷിക്കാരുടെ അധ്വാനവും സര്‍ക്കാരിന്റെ നയങ്ങളുമാണ് ഇന്ത്യ ഈ സ്ഥാനത്തെത്താന്‍ കാരണം. കൃഷിക്കാരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്, മോദി പറഞ്ഞു.
ഈ മാസം ആദ്യമാണ് ആറു കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലായി 12,000 കോടി എത്തിച്ച് മോദി സര്‍ക്കാര്‍ ചരിത്രം കുറിച്ചത്. കിസാന്‍ സമ്മാന്‍ നിധി വഴി മൂന്നു ഗഡുക്കളായി ആറായിരം രൂപയാണ് ഓരോ കര്‍ഷകനും നല്‍കിയത്.
















