ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധത കപടമാണെന്ന് ആംആദ്മി നേതാവ് അല്‍ക്ക ലാംബ. ദല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്‍ ആംആദ്മി നേതാവും നിലവില്‍ ചാന്ദ്‌നിചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അല്‍ക്ക ലാംബ കേജ്‌രിവാളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
2015-ല്‍ കേജ്‌രിവാള്‍ അഴിമതിക്കാരനെന്നു വിളിച്ചയാള്‍ ഇത്തവണ ആംആദ്മി ടിക്കറ്റില്‍ മത്സരിക്കുകയാണെന്ന് അല്‍ക്ക പരിഹസിച്ചു. ഇത് തെളിയിക്കുന്നത് കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധത കപടമാണെന്നും അല്‍ക്ക വിമര്‍ശിച്ചു.
















