കോര്‍പ്പറേറ്റ് മേഖലയിലും മറ്റും എക്സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളില്‍ മികച്ച പ്രൊഫഷന് വഴിയൊരുക്കുന്ന എഐസിടിഇ അംഗീകൃത ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ) പഠനത്തിന് അവസരങ്ങളേറെ. മാനേജ്മെന്റ് ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങുമ്പോള് മുന്‍നിര സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
മാനേജ്മെന്റ് വിദ്യാഭ്യാസത്തില്‍ ‘ക്വാളിറ്റി’ വളരെ പ്രധാനം. മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദമെന്നതിലുപരി ഏത് സ്ഥാപനത്തില്‍ നിന്നാണ് പഠിച്ചിറങ്ങിയതെന്ന് കൂടി തൊഴിലിന് പരിഗണിക്കപ്പെടാറുണ്ട്. ഭൗതിക പഠന സൗകര്യങ്ങള്‍, ഇന്‍ഡസ്ട്രി-അക്കാദമിക് ഇന്റര്‍ഫേസ്, കോംപിറ്റന്റ് ഫാക്കല്‍റ്റി, ഫീല്‍ഡ് വര്‍ക്ക്, കാമ്പസ് പ്ലേസ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്നിട്ട് നില്ക്കുന്ന സ്ഥാപനങ്ങളില്‍ അഡ്മിഷന് നേടേണ്ടതാണ്. പ്രൊഫഷണല്‍ മാനേജ്മെന്റ് നൈപുണ്യം വികസിപ്പിച്ചെടുക്കുകയെന്നതുകൂടിയാണ് ഇത്തരം ബിസിനസ്സ് സ്കൂളുകളുടെ ലക്ഷ്യം.
അക്കാദമിക് മികവോടെ ബിരുദമെടുത്തവര്‍ക്ക് അല്ലെങ്കില്‍ ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മെന്റ് പിജി പ്രവേശന പരീക്ഷകളായ ഐഐഎം-ക്യാറ്റ്/സി-മാറ്റ്/എക്സാറ്റ്/മാറ്റ്/ജിമാറ്റ് യോഗ്യത നേടി മികച്ച ബിസിനസ് സ്കൂളില്‍/വാഴ്സിറ്റിയില്‍ എംബിഎ/മാനേജ്മെന്റ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമില്‍ ഉപരിപഠനമാകാം. റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്/ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം, അക്കാദമിക് മെരിറ്റ്, പ്രവൃത്തിപരിചയം മുതലായവ കണക്കിലെടുത്താണ് അഡ്മിഷന്.
ആര്‍ട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, എന്‍ജിനീയറിങ്/ടെക്നോളജി ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് വൈവിധ്യമാര്‍ന്ന സ്പെഷ്യലൈസേഷനുകളില് മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളില്‍ ഉപരിപഠനത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്. ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമില്‍ ഓപ്പറേഷന്‍സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമെന്‍ റിസോഴ്സസ്, ബിസിനസ് അനലിറ്റിക്സ്, സിസ്റ്റംസ് മുതലായ സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് പഠിക്കാം.
ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ള ചില വാഴ്സിറ്റി/സ്ഥാപനങ്ങളുടെ എംബിഎ പ്രോഗ്രാമിന്റെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-എന്‍ഐടി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) കോഴിക്കോടിന് കീഴിലുള്ള സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇക്കൊല്ലം നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ എംബിഎ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഫെബ്രുവരി 28 വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ. സെമസ്റ്റര്‍ ട്യൂഷന് ഫീസ് 35000 രൂപ. സീറ്റുകള്‍-68. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍/ 6.5 സിജിപിഎയില്‍ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക്/ 6.0 സിജിപിഎ മതി. ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ‘ഐഐഎം’ ക്യാറ്റ് സ്കോര്‍ നേടിയിരിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍സഹിതം ഫെബ്രുവരി 28 നകം ഇനി പറയുന്ന വിലാസത്തില്‍ ലഭിക്കണം. ദി ചെയര്‍പേഴ്സണ്‍ പിജി അഡ്മിഷന്, എന്‍ഐടി, കോഴിക്കോട്-673601. ക്യാറ്റ് സ്കോര്‍, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. അഭിമുഖം, ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.soms.nitc.ac.in സന്ദര്‍ശിക്കാം.
‘സിഇടി’ തിരുവനന്തപുരം
കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം (സിഇടി) (ശ്രീകാര്യം) നടത്തുന്ന ഫുള്‍ടൈം, പാര്‍ടൈം, എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം. എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. ഫുള്‍ടൈം കോഴ്സില്‍ 120, പാര്ടൈമിന് 30സീറ്റുകള്‍ വീതമുണ്ട്. മൊത്തം കോഴ്സ് ഫീസ് 1.80 ലക്ഷം രൂപ. ഗഡുക്കളായി ഫീസ് അടയ്ക്കാം. യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ ബിരുദം. എസ്ഇബിസി/ഒബിസി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക്; എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് മിനിമം പാസ് മാര്‍ക്ക് എന്നിങ്ങനെ മതി. ഫൈനല്‍ ഡിഗ്രി/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്കോര്‍ നേടിയിരിക്കണം. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.mba.cet.ac.in ല്‍നിന്നും ഡൗണ്‍ലോഡു ചെയ്യാം. അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും. അപേക്ഷ അയക്കേണ്ട വിലാസം: ദി പ്രിന്‍സിപ്പല്‍, സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്റ്, കോളജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം 695016. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mba.cet.ac.in കാണുക. ഇമെയില്‍: [email protected], ഫോണ്‍- 0471 2592727.
എന്‍ഐടി തിരുച്ചിറപ്പള്ളി
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, എന്‍ഐടി, തിരുച്ചിറപ്പള്ളിയുടെ ഇക്കൊല്ലത്തെ ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1550 രൂപ. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 1050 രൂപ മതി. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍/6.5 സിജിപിഎയില്‍ (എസ്സി/എസ്ടി കാര്‍ക്ക് 55% മാര്‍ക്ക്/ 6.0 സിജിപിഎ മതി) കുറയാതെ ബിരുദം. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. സെപ്തംബര്‍ 15 നകം യോഗ്യത തെളിയിക്കണം. അപേക്ഷകര്‍ ‘ഐഐഎം ക്യാറ്റ്-2019 സ്കോര്‍’ നേടിയിരിക്കണം. അപേക്ഷ ഓണ്‍ലൈനായി ഗൂഗിള്‍ ക്രോം വഴി മാത്രം www.nitt.edu അല്ലെങ്കില്‍ www.nittmbaadmission.in ല്‍ ‘ന്യൂ രജിസ്ട്രേഷന്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫെബ്രുവരി 14 നകം സമര്‍പ്പിക്കണം. നിര്‍ദ്ദേശങ്ങള്‍ വെബ് പോര്‍ട്ടലിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് കാറ്റ് സ്കോര്‍ കാര്‍ഡ് സഹിതം ദി ഡീന്‍ (അക്കാദമിക്), എന്‍ഐടി, തിരുച്ചിറപ്പള്ളി-620015 എന്ന വിലാസത്തില്‍ ഫെബ്രുവരി 20 നകം ലഭിക്കണം. ക്യാറ്റ് 2019 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ചെന്നൈ, ദല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, മുംബൈ കേന്ദ്രങ്ങളില്‍വച്ച് ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തിയാണ് സെലക്ഷന്. സംശയനിവാരണത്തിന് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. (ഫോണ്‍ 0431-2503725)
കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ രണ്ടുവര്‍ഷത്തെ എംബിഎ ഫുള്‍ടൈം കോഴ്സില്‍ 120 സീറ്റുകളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ (എസ്ഇബിസി വിഭാഗക്കാര്‍ക്ക് 45% മതി. എസ്/എസ്ടി മാര്‍ക്ക് മിനിമം പാസ്) ബാച്ചിലേഴ്സ് ബിരുദവും പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് കേരള സ്കോറുംഉള്ളവര്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫെബ്രുവരി 15 വരെ. ലേറ്റ് ഫീസോടെ ഫെബ്രുവരി 20 വരെ രജിസ്ട്രേഷന് സ്വീകരിക്കും. ഇതിന് പുറമെ മൂന്ന് വര്‍ഷത്തെ പാര്‍ടൈം എംബിഎ കോഴ്സില്‍ 30 സീറ്റുകളുണ്ട്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.cusat.ac.in സന്ദര്‍ശിക്കുക.
മറ്റ് എന്‍ഐടികള്‍
എന്‍ഐടി വാറങ്കല്‍, സ്കൂള്‍ ഓഫ് മാനേജ്മെന്റ് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കായി മാത്രം ഇക്കൊല്ലം നടത്തുന്ന രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫോറവും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടി ക്രമങ്ങളുമൊക്കെ www.nitw.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
എന്‍ഐടി റൂര്ഖേലയുടെ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 29 നകം സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.nitrkl.ac.in/students/Advt-Notices ല്‍ ലഭിക്കും.യുബിഎസ്-പഞ്ചാബ് വാഴ്സിറ്റിചണ്ഡിഗഡിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ബിസിനസ് സ്കൂള്‍ (യുബിഎസ്) നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എംബിഎ (സീറ്റുകള്‍-64) എംബിഎഎന്റര്പ്രണര്ഷിപ്പ്(25), ഇന്റര്‍നാഷണല്‍ ബിസിനസ്(30)പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഫെബ്രുവരി 14 നകം സമര്‍പ്പിക്കണം. യോഗ്യത-ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും ഐഐഎം കാറ്റ് സ്കോറും. അപേക്ഷ/രജിസ്ട്രേഷന് ഫീസ് 3250 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 1625 രൂപ. ക്യാറ്റ് 2019 സ്കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ubsadmissions.puchd.ac.in സന്ദര്‍ശിക്കുക.
ആര്‍ജിഐപിടി അമേത്തി
അമേത്തിയിലെ (യുപി)രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയുടെ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ആര്‍ജിഐപിടി)2020-21 വര്‍ഷം നടത്തുന്ന രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 27 നകം സമര്‍പ്പിക്കണം. യോഗ്യത-50% മാര്‍ക്കില്‍ കുറയാതെ (എസ്സി/എസ്ടി/പിഡബ്ല്യുഡി-45%)ബിരുദം. പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളും 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഐഐഎം ക്യാറ്റ് 2019/എക്സിറ്റ്-2020/സിമാറ്റ്-2020/ജിമാറ്റ് 2019/2020 സ്കോര്‍ നേടിയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.rgipt.ac.in സന്ദര്‍ശിക്കുക. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖവും റിട്ടണ്‍ എബിലിറ്റി ടെസ്റ്റും നടത്തിയാണ് സെലക്ഷന്. എനര്‍ജി, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, എച്ച്ആര്‍, ഓപ്പറേഷന്‍സ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. കൂടുതല്‍ വിവരങ്ങള്‍: www.rgipt.ac.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: