തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയ മുസ്ലീം എജൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് ഫസല്‍ ഗഫൂറിന് മറുപടിയുമായി സംവിധായകന് രാജസേനന്. പൗരത്വ ബില്ലിനെക്കാള്‍ വലിയ ബില്ലുകള്‍ വരാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആയുധമെടുക്കുകയാണെങ്കില്‍ അപ്പോള്‍ ഫസല്‍ ഗഫൂര്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ആരാഞ്ഞു. ഫേസ്ബുക്ക് വീഡിയയിലൂടെ ആയിരുന്നു പ്രതികരണം.
തനിക്ക് മുന്നേ സൗഹൃദമുണ്ടായിരുന്ന ആളാണ് ഫസല്‍ ഗഫൂര്‍. അന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ മതസൗഹാര്‍ദ്ദം നിറഞ്ഞിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ തീവ്രത കലര്‍ന്നിരിക്കുന്നു. പൗരത്വ നിയമം രാജ്യ നന്മക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കും ധാരാളം മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ട്. അവരെല്ലാം തികഞ്ഞ രാജ്യ സ്നേഹികളാണ്. അവര്‍ക്കാര്‍ക്കും തീവ്രവാദിയുടെ സ്വരമില്ല രാജസേനന് കൂട്ടിച്ചേര്‍ത്തു.
കോടതി വിധി എതിരായാല്‍ കരുതിവെച്ചിട്ടുള്ള ആയുധങ്ങള്‍ പുറത്തെടുക്കണമെന്നും അതായിരിക്കണം സമരത്തിന്റെ അടുത്ത ഘട്ടമെന്നും ഫസല്‍ ഗഫൂര്‍ പ്രതികരിച്ചിരുനിനു. ഒരു ഓണ്‍ലൈന്‍ മാധ്യത്തിന് നല്കിയ അഭിമുഖത്തിലായിരു്നു പരാമര്‍ശം. ചാനല്‍ ചര്‍ച്ചകളിലടക്കം നിഷ്പക്ഷ സംവാദകനായി എത്താറുള്ള ഫസല്‍ ഗഫൂറിന്റെ തീവ്രവാദ പരമായ പ്രതികരണത്തിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: