ന്യൂദൽഹി: പരീക്ഷണാടിസ്ഥാനത്തിൽ ആഫ്രിക്കൻ ചെമ്പുലിയെ ഇന്ത്യയിൽ കൊണ്ടുവരാൻ സുപ്രീംകോടതി അനുമതി നൽകി. ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യ ജീവിയാണ് ആഫ്രിക്കൻ ചെമ്പുലി. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ വേണം ചെമ്പുലിയെ പാർപ്പിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശം നൽകി.
വന്യ ജീവി വിദഗ്‌ദ്ധർ ആയ രഞ്ജിത് സിംഗ്, ധനജയ് മോഹൻ എന്നിവരുൾപ്പെട്ട സമിതിയാണ് ചെമ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ടതിന്റെ മേൽനോട്ടം വഹിക്കേണ്ടത്. ചെമ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് 2013ൽ സുപ്രീംകോടതി വിലക്കിയിരുന്നു. ഈ വിലക്ക് സുപ്രീംകോടതി നീക്കി.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് ആഫ്രിക്കൻ ചെമ്പുലിയെ കൊണ്ടുവരുന്നത് വിലക്കിയിരുന്നത്.
















