കോഴിക്കോട്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും കപടമതേതരത്വത്തിനുമെതിരെ നിലപാടുമായി നടന് മാമുക്കോയ. പാട്ടു പാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍ നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന മുസ്ലിം തീവ്രമത പണ്ഡിതരോടുള്ള എതിര്‍പ്പ് വ്യക്തമാക്കുകയാണ് നടന്.
ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദേഹം പറഞ്ഞു. നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍ നിന്ന് പോയാലേ നാം നന്നാകൂവെന്നും നടന് വ്യക്തമാക്കി.
കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സ്വാന്തന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാമൂക്കോയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: