ശ്രീനഗര്‍: പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരന്‍മാരെ വധിച്ചെന്നും കശ്മീരിലെ ഇസ്ലാമിക ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെട്ടെന്നും 15 കോര്‍പ്സ് സേനാ വിഭാഗത്തിന്റെ കമാന്റര്‍ ലഫ്. ജനറല്‍ കെജിഎസ്. ധില്ലന്‍. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പ്രസ്താവനയിലാണ് അദ്ദേഹം കണക്കുകളെ പറ്റി വ്യക്തമാക്കിയത്.
നിലവിലെ സ്ഥിതിയനുസരിച്ച് കശ്മീരില്‍ ജയ്ഷെ മുഹമ്മദിന് ഒരു ഭീകരനുമില്ല. ലഷ്‌ക്കറും അല്‍ ബദറും ഇല്ലാതായിക്കഴിഞ്ഞു. ഹിസ്ബുള്‍ മുജാഹിദിന് ഇനി അവശേഷിക്കുന്നത് ഒരു കമാന്റര്‍ മാത്രമാണെന്നും ധില്ലന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഹിസ്ബുളിന്റെ 3 ഭീകരന്മാരെ വധിച്ചതോടെയാണ് സൈന്യം നേതാക്കളെ വകവരുത്തിയതായി അറിയിച്ചത്.
















