ഷര്‍ജീല്‍ ഇമാം, അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
ന്യൂദല്‍ഹി: സംസ്ഥാനത്തെ ക്രമസമാധാനനിലയെ തകര്‍ക്കുന്നത് ലക്ഷ്യമിട്ട് രാജ്യദ്രോഹപരമായ പരാമര്‍ശം നടത്തിയതിന് ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത് അസം സര്‍ക്കാര്‍.
ദല്‍ഹിയിലെ ഷഹീന്‍ബാഗ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഷര്‍ജീല്‍ രാജ്യദ്രോഹ പ്രസംഗം നടത്തുന്നതിന്റെ ശബ്ദരേഖ കേട്ടുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് സംസ്ഥാനത്തെ മുറിച്ചുമാറ്റണമെന്ന് പ്രസംഗിച്ച ഇയാള്‍ സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കുന്ന വിധത്തില്‍ ഒട്ടേറെ കാര്യങ്ങളാണ് പറഞ്ഞതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ഇയാളെ കോടതിക്ക് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ ആദ്യം ട്വറ്ററില്‍ പങ്കുവെച്ചത് ബിജെപി വക്താവ് സംബിത് പാത്രയാണ്. യുഎപിഎ നിയമപ്രകാരം ഷര്‍ജീല്‍ ഇമാമിനെതിരെ കേസെടുത്തതായി അസമിലെ അഡീഷണല്‍ ഡിജിപി ജി.പി സിങ് പറഞ്ഞു.
















