കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കാലത്ത് ഏറെ തരംഗമായതാണ് സുരേഷ് ഗോപിയുടെ തൃശ്ശൂരിനെ കുറിച്ചുള്ള ഡയലോഗ്. ”ഈ തൃശ്ശൂരിനെ എനിക്ക് വേണം തൃശ്ശൂരിനെ ഞാനിങ്ങ് എടുക്കുവാ” എന്നതായിരുന്നു ആ ഡയലോഗ്. തെരെഞ്ഞെടുപ്പിന് ശേഷവും ആരാധകര്‍ ഏറ്റെടുത്ത് തരംഗമാക്കിയ ഡയലോഗ് പൊതു വേദിയില്‍ ആവര്‍ത്തിച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാറിന്റെ മകന് ഗോകുല്‍ സുരേഷ് ഇപ്പോള്‍.
തിരുവനന്തപുരം ഇക്ബാല്‍ കോളേജിലാണ് സംഭവം. വിദ്യാര്‍ഥികള്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഗോകുല്‍. പരിപാടിക്കെത്തിയ ഗോകുല്‍ സുരേഷിനോട് അച്ഛന്റെ ഡയലോഗ് പറയാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു.
കമ്മീഷണര്‍, ലേലം എന്നീ ഹിറ്റ് സിനിമകളിലെ സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗ് പ്രതീക്ഷിച്ചു നിന്ന വിദ്യാര്‍ഥികള്‍ക്ക് ഗോകുല്‍ സര്‍പ്രൈസ് നല്കി. തന്റെ പിതാവിന്റെ തൃശ്ശൂര്‍ ഡയലോഗിലെ തൃശ്ശൂരിന് പകരം ഇക്ബാല്‍ കോളേജ് എന്ന് ചേര്‍ത്ത് അവതരിപ്പിച്ചു. ” ഈ ഇക്ബാല്‍ കോളേജ് എനിക്ക വേണം, ഇക്ബാല്‍ കോളേജ് നിങ്ങള്‍ എനിക്ക് തരണം, ഈ ഇക്ബാല്‍ കോളേജ് ഞാനിങ്ങ് എടുക്കുവാ എന്ന ഡയലോഗ് ഹര്‍ഷാരവങ്ങളോടെയും ആര്‍പ്പുവിളികളോടെയും വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: