ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആയിരം കോടി രൂപയുടെ ഹെറോയിന്‍ നശിപ്പിച്ച് കസ്റ്റംസ്. 207 കിലോ ഗ്രാം മയക്കുമരുന്നാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ചാക്കുകള്‍ കെട്ടി പ്രത്യേകം തയാറാക്കിയ തീയിലേക്ക് എറിയുകയായിരുന്നു. വിപണിയില്‍ ആയിരം കോടി രൂപയുടെ മൂല്യമുള്ള മയക്കമരുന്നാണ് നശിപ്പിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വ്യക്തമാക്കി.
അമൃത്സറിലും 905 ഗ്രാം ഹെറോയിന്‍ കസ്റ്റംസ് നശിപ്പിച്ചു. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കിഴീലുള്ള ബയോ മെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് ഇതു നശിപ്പിച്ചത്.
Watch: Delhi Customs destroys heroin worth Rs 1,000 crore
Read here | https://t.co/TWh5VH4zSj pic.twitter.com/fhU6fdXQ99
— Express Delhi (@ieDelhi) January 25, 2020
















