Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം ഇന്നിന്റെ ആവശ്യം

ബിജെപി ശക്തി പ്രാപിച്ചതോടെ ആ പാര്‍ട്ടിയുമായി ക്രിസ്ത്യാനികള്‍ അടുക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഹിന്ദു വിരോധം വളര്‍ത്തുകയാണെന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ധരിച്ചു വച്ചിട്ടുണ്ട്.

അഡ്വ. ജോജോ ജോസ് by അഡ്വ. ജോജോ ജോസ്
Jan 25, 2020, 06:45 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ആഗോള മുസ്ലിം തീവ്രവാദത്തിന്റെ പ്രധാന ഇരകള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ്. ക്രിസ്ത്യാനികളില്‍ പ്രത്യേകിച്ച് കത്തോലിക്കര്‍. ഇരു മതസ്ഥരും തമ്മില്‍ സഹോദര തുല്യ ബന്ധമാണുള്ളത്. മലബാര്‍ കുടിയേറ്റം എന്നത് ക്രിസ്ത്യന്‍ കുടിയേറ്റമാണെന്നു തോന്നുമെങ്കിലും അത് കത്തോലിക്ക- നായര്‍- ഈഴവ കുടിയേറ്റമായിരുന്നു. അതില്‍ ചെറിയൊരു വിള്ളല്‍ വീഴ്‌ത്താന്‍ ഇന്നത്തെ കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നാം സംശയിക്കണം.

ബിജെപി ശക്തി പ്രാപിച്ചതോടെ ആ പാര്‍ട്ടിയുമായി ക്രിസ്ത്യാനികള്‍ അടുക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഹിന്ദു വിരോധം വളര്‍ത്തുകയാണെന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ധരിച്ചു വച്ചിട്ടുണ്ട്. പക്ഷെ അതിനേക്കാള്‍ ഭീകരമായ മറ്റൊന്നാണ് ”ഇസ്ലാമിക ഭീതി”.

ഹിന്ദുക്കളുമായി അകലം പാലിച്ചാല്‍ തങ്ങളെ ഇസ്ലാമിക ഭീകരന്മാര്‍ വെറുതെ വിടും എന്ന തെറ്റിദ്ധാരണ ക്രിസ്ത്യാനികള്‍ക്കിടയിലും സഭ നേതാക്കള്‍ക്കിടയിലും വളര്‍ന്നു വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചില ക്രിസ്ത്യാനികള്‍ വളരെ ആവേശത്തോടെ പൗരത്വ നിയമത്തിനെതിരെ അതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ ജിഹാദികളോടൊപ്പം ചേര്‍ന്ന് എതിര്‍ക്കുന്നത്.

അതായതു ജോസഫ് മാഷിന്റെ കൈവെട്ടോടെ കേരളത്തിലെ ക്രിസ്ത്യാനികളും സഭയും ജിഹാദികളെ ഭയപ്പെട്ടുതുടങ്ങി. ഇപ്പോള്‍ ജിഹാദികളെ പ്രീതിപ്പെടുത്തി തങ്ങളുടെ തടി രക്ഷിക്കാനാണ് അവരുടെ ശ്രമം. നമ്മള്‍ മനസ്സിലാക്കേണ്ടത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജിഹാദികളുടെ നോട്ടപ്പുള്ളികള്‍ കത്തോലിക്കരാണ്. കത്തോലിക്കാ വിരുദ്ധമായ ഏതൊരു വാര്‍ത്തയ്‌ക്കും അമിത പ്രാധാന്യം നല്‍കി സഭയെ സമൂഹ മധ്യത്തില്‍ ഏറ്റവും കൂടുതല്‍ നാണംകെടുത്തിയതും ഈ ജിഹാദി മാധ്യമങ്ങളും ജിഹാദി മാധ്യമ പ്രവര്‍ത്തകരുമാണ്. 

ലൗ ജിഹാദ് ഇന്നൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു മുസ്ലിം യുവാവ് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നതോ വിവാഹം കഴിക്കുന്നതു തെറ്റല്ല. സ്‌നേഹം പവിത്രമാണ.് അതിനു ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ മതില്‍ക്കെട്ടുകള്‍ പാടില്ല. എന്നാല്‍ വിവാഹത്തിന് മുമ്പ് ഇസ്ലാമാകണം എന്നും ഇസ്ലാമിക രീതിയില്‍ ജീവിക്കണം എന്നും പറയുന്നിടത്താണ് പ്രശ്‌നം. അവിടെ പവിത്രമായ സ്‌നേഹത്തിനു പകരം മതം കടന്നു വരികയും പെണ്‍കുട്ടിക്ക് തീവ്രവാദത്തിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചു കൊടുക്കുകയും ചെയ്യും. ലൗ ജിഹാദില്‍ ലൈംഗിക ചൂഷണം ഒരു ഭാഗമാണ്. പെണ്‍കുട്ടി യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴേക്കും തന്റെ പവിത്രത നഷ്ടപെട്ടിരിക്കും. മാത്രമല്ല നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുമുണ്ടാവും. പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാവും. ഈ സംഭവങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ഒരു മാധ്യമങ്ങളും തയ്യാറല്ല. എല്ലാവരും ഭയന്നിരിക്കുന്നു.

ലൗ ജിഹാദിനു ഇരയായി കൊല്ലപ്പെട്ട ഇവ ആന്റണിയെ പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതേയില്ല. മാത്രമല്ല അതൊരു ലൗ ജിഹാദ് കൊലയായിരുന്നുവെന്ന് മാധ്യമങ്ങള്‍ എത്ര സമര്‍ഥമായാണ് മറച്ചു വെച്ചത്. പിടിയിലായ കൊലപാതകി സഫര്‍ പോലീസിനു നല്‍കിയ മൊഴി അവള്‍ വിദേശത്ത് പഠിക്കാന്‍പോകുന്നു എന്നറിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് കൊല്ലാന്‍ തീരുമാനിച്ചു എന്നാണ്. അത് വാര്‍ത്തയാക്കിയിട്ടാണ് ഇവയുടേത് ലൗ ജിഹാദിക്കൊലയാണ് എന്ന സത്യം മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചത്. ലൗ ജിഹാദ് എന്ന് കേരളത്തില്‍ പറയാന്‍ പാടില്ല. അങ്ങനെ ഒരു സംഭവം നാട്ടില്‍ വളരെ ആസൂത്രിതമായി നടക്കുന്നുണ്ട് എന്ന് ആരും അറിയാനും പാടില്ല. കാരണം ഇത് മതേതര കേരളമാണ്. കൊലപാതകിക്ക് ഇവ ആന്റണിയുമായിട്ടുള്ള പരിചയം ക്ലാസ്സിലെ ചില കൂട്ടുകാര്‍ വഴിയാണ്, ലൗ ജിഹാദികളെ മാത്രമല്ല കൂടെ പഠിക്കുന്ന കൂട്ടുകാരെയും സംശയ ദൃഷ്ടിയോടെ നോക്കി കാണേണ്ട അവസ്ഥയായെന്ന് ചുരുക്കം! 

സിപിഎം-കോണ്‍ഗ്രസ്സ്-എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവയുടെ സിഎഎ വിരുദ്ധ സംയുക്തസമരത്തോടെ കേരളം മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്. അതായത് ഒരു വിഭാഗം സംഘടിതമായി തെറികളും ഭീഷണികളുമായി സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണിപ്പോള്‍. മുസ്ലീങ്ങളെ സ്പര്‍ശിക്കുന്ന പോസ്റ്റ് എഴുതിയാല്‍ സംഘടിതമായി അക്രമിച്ച് നിശ്ശബ്ദനാക്കും. 

ലോകത്തില്‍ ജനസംഖ്യാ പെരുപ്പത്തില്‍ മലപ്പുറം ഒന്നാം സ്ഥാനത്താണ്. ഇത് യാദൃച്ഛികമല്ല. ബോധപൂര്‍വ്വമായ ആസൂത്രണം അതിന്റെ പിന്നിലുണ്ട്. ഇതൊന്നും ഇവിടെ പറയാന്‍ പാടില്ലാത്തതാണ്. ഇതിനിടയില്‍ 1921ലെ കത്തി ഇപ്പോഴും ഉറയില്‍ ഉണ്ട് എന്നൊരു ഭീഷണിയും കേരളത്തില്‍ ഉയര്‍ന്നിരുന്നു. വാരിയംകുന്നത്ത് ഹാജിമാരെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും വളര്‍ത്തിക്കൊണ്ടുവരികയാണ്.

ജിഹാദി സംഘടനകള്‍ കേരളത്തില്‍ വളരെ ശക്തി പ്രാപിച്ചിട്ടുണ്ട്. അവര്‍ക്ക് ഓശാന പാടുന്ന സമീപനമാണ് കോണ്‍ഗ്രസ്സും സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം പാസ്സാക്കിയ ഒരു നിയമത്തെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനുംകേന്ദ്രത്തിന്റെ പ്രതിനിധിയും എന്ന നിലയില്‍ അനുകൂലിക്കേണ്ട ബാധ്യതയുണ്ടെന്ന് പറഞ്ഞതിനാണ് കെ.മുരളീധരന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതി പാക്കിസ്ഥാന്‍ മുസ്ലിമിനോട് ഒരു വിവേചനവും കാണിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യന്‍ തുടങ്ങി മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ആറ് വര്‍ഷം ഇളവ് കൊടുത്തു എന്നതു മാത്രമാണ് ആ ഭേദഗതി. ബാക്കിയൊക്കെ പഴയത് പോലെയാണ്. ആ ഇളവ് പോലും കോണ്‍ഗ്രസ്സുകാര്‍ക്ക് സഹിക്കുന്നില്ല എന്ന് വരുമ്പോള്‍ നമ്മള്‍ ജിഹാദികളേക്കാളും പേടിക്കേണ്ടത് കോണ്‍ഗ്രസ്സുകാരെയാണ്. കാരണം മതേതര മുഖംമൂടിയണിഞ്ഞ ജിഹാദികളായിരിക്കുകയാണ അവര്‍. കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹിന്ദു- ക്രിസ്ത്യന്‍ ജനസംഖ്യ കുറഞ്ഞുവരികയും മുസ്ലിം ജനസംഖ്യ കൂടി വരികയും ചെയ്യുന്നതാണ് കോണ്‍ഗ്രസിനെ ജിഹാദികള്‍ക്കൊപ്പം ചേരാന്‍ പ്രേരിപ്പിക്കുന്നത്. ജനാധിപത്യം ഈ രൂപത്തില്‍ത്തന്നെ എന്നും നിലനില്‍ക്കുമെന്ന മൂഢ സ്വര്‍ഗ്ഗത്തിലാണവര്‍. എല്ലാ തെരഞ്ഞെടുപ്പും മുസ്ലിങ്ങളെ ഉപയോഗിച്ച് ജയിക്കാമെന്നും.

കമ്മ്യൂണിസവും ജിഹാദിസവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്ന് മറ്റൊന്നിനെ അംഗീകരിക്കുന്നില്ല. ലോകത്തിലെ ഏറ്റവും ആധുനികവും സുസജ്ജവുമായ സൈന്യം അമേരിക്കയ്‌ക്കാണുള്ളത്. അമേരിക്കയെ തോല്പിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. ഇങ്ങനെ സൈനിക ശക്തിയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് നമ്മുടെയും ഭാഗ്യമാണ്. എങ്ങനെയെന്നോ? അമേരിക്കയുടെ സ്ഥാനത്ത് ചൈന ആയിരുന്നു സൈനികമായി ഒന്നാം സ്ഥാനത്ത് എന്ന് സങ്കല്പിച്ചു നോക്കുക. ചൈന ലോകം മുഴുവനും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ഓമനപ്പേരില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം സ്ഥാപിച്ചിരിക്കും. ഭൂമി ഒരു തുറന്ന ജയിലാക്കി മാറ്റും. അത് പോലെ ഇറാന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മുസ്ലിം രാജ്യമായിരുന്നു ഒന്നാം സ്ഥാനത്തെങ്കില്‍ ലോകം മുഴുവന്‍ ഇസ്ലാമിക വിപ്ലവം പൂര്‍ത്തിയാക്കി ശരീയത്ത് നടപ്പാക്കും. മുസ്ലീം അല്ലാത്ത ഒരാളും ഭൂമിയില്‍ ഉണ്ടാകില്ല. സ്ത്രീകളെയൊക്കെ കറുപ്പില്‍ പൊതിയും. 

അമേരിക്കയുടെ സൈനിക ബലം കമ്മ്യൂണിസ്റ്റ് രാജ്യത്തിനോ ഏതെങ്കിലും മുസ്ലിം രാജ്യത്തിനോ എന്നെങ്കിലും സ്വായത്തമാക്കാന്‍ കഴിഞ്ഞാലും ഇതാണ് നടക്കുക. കമ്മ്യൂണിസ്റ്റുകള്‍ക്കും ജിഹാദികള്‍ക്കും ലക്ഷ്യം ഉണ്ട്. അത് ലോകം മുഴുവന്‍ കമ്മ്യൂണിസം നടപ്പാക്കണം എന്ന് കമ്മ്യൂണിസ്റ്റുകാരുടെയും, ഭൂമിയില്‍ ശരീയത്ത് ജീവിത വ്യവസ്ഥ സ്ഥാപിക്കണമെന്നത് ജിഹാദികളുടെയും ലക്ഷ്യമാണ്. 

ഈ ലേഖനം ഏതെങ്കിലും കമ്മ്യൂണിസ്റ്റോ മുസ്ലിം സുഹൃത്തോ വായിക്കുമ്പോള്‍ അവര്‍ വിചാരിക്കും എന്റെ സ്വപ്‌നത്തില്‍ പോലും ഇങ്ങനൊരു ലക്ഷ്യമോ വിചാരമോ ഇല്ലല്ലോയെന്ന്, പക്ഷെ യാഥാര്‍ഥ്യമെന്തെന്നാല്‍, കമ്മ്യൂണിസ്റ്റ് രാജ്യത്തിനു അമേരിക്ക പോലെ സൈനികമായ മുന്‍തൂക്കം കിട്ടിയാല്‍ അവിടെ കമ്മ്യൂണിസം ഒരു സ്റ്റാലിനെ ഉല്പാദിപ്പിക്കും. പിന്നെ അയാള്‍ ലോകം കീഴടക്കും. ആഗോള സര്‍വാധിപത്യം സ്ഥാപിക്കും. അതുപോലെ ഏതെങ്കിലും മുസ്ലിം രാജ്യമാണ് സൈനികമായി മുന്നിലെങ്കില്‍ അപ്പോള്‍ ഒരു അയത്തുള്ള ഖൊമേനിയെയോ ബിന്‍ ലാദനെയെയോ അവതരിപ്പിക്കും. കമ്മ്യൂണിസവും ഇസ്ലാമിസവും ജനാധിപത്യ-മതേതര വിരുദ്ധമാണ്. 

മനുഷ്യര്‍ അല്ല അപകടം, ഇസങ്ങളാണ്. നല്ല സിദ്ധാന്തം എന്ന് കരുതിയിട്ടാണ് കമ്മ്യൂണിസ്റ്റ് ആകുന്നതും മുസ്ലിങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതും. പക്ഷെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണ് കമ്മ്യൂണിസവും ഇസ്ലാമിസവും. കമ്മ്യൂണിസവും ഇസ്ലാമിസവും ഒന്നിനെ ഒന്ന് ഇല്ലായ്മ ചെയ്യുന്നതാണ് എന്ന് കൂടി ഓര്‍ക്കണം. 

കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഭയക്കുന്ന മറ്റൊരു വസ്തുത കേരളത്തില്‍ ഒരു ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം ഉണ്ടാകുമോ എന്നതാണ്. അതില്ലാതാക്കാനാണ് ആര്‍ എസ എസ്സിന്റെ പേര് പറഞ്ഞു ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തുകാട്ടി ക്രിസ്ത്യാനികളെ പേടിപ്പിക്കുന്നത്. അത്തരം ദുഷ്പ്രചാരണങ്ങളില്‍ ക്രിസ്ത്യാനികള്‍ വീഴരുത്. ഹിന്ദുവിന്റെ കരങ്ങളില്‍ എന്നത്തെപോലെയും ക്രിസ്ത്യാനികള്‍ സുരക്ഷിതരാണ്. പരസ്പരം ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും ഇരുകൂട്ടര്‍ക്കുമേ കഴിയൂ. കേരളത്തില്‍ കാലാകാലങ്ങളായി കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് സഭ സ്വീകരിക്കുന്നതെങ്കിലും ഇടതുപക്ഷത്തോടും മൃദു സമീപനം ഉണ്ട്. ഈ രണ്ടു ശക്തികളും ഹിന്ദുത്വ ശക്തികളുമായി സഭ അടുക്കുന്നതിനെ നാല് വോട്ടിനുവേണ്ടി പ്രതിരോധിച്ചു പോന്നിരുന്നു. എന്നാല്‍ ഹിന്ദുത്വ ശക്തികളും സഭയും അടുക്കേണ്ടത് അധികാരത്തിനു വേണ്ടിയോ വോട്ടിനുവേണ്ടിയോ അല്ല. മറിച്ചു രണ്ടു കൂട്ടരുടെയും നിലനില്‍പിനുവേണ്ടിയാണെന്ന് മനസ്സിലാക്കണം.

Tags: ലൗ ജിഹാദ്islamistschristianVote BankHindu Christian Alliance
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന് അഭ്യൂഹം; കെ സുധാകരന്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി, ആന്റോ ആന്റണിയെ അംഗീകരിക്കില്ലെന്ന് നേതാക്കള്‍

Kerala

ആദായ നികുതി അടയ്‌ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ 4 ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്

Kerala

ഈസ്റ്റര്‍ ദിനത്തില്‍ മത മേലധ്യക്ഷരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍, വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോള്‍ മുനമ്പം വിഷയത്തിനും പരിഹാരമുണ്ടാകും

Kerala

പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies