ന്യൂദല്‍ഹി: കോണ്‍ഗ്രസിനും ആപ്പിനുമെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കേജരിവാളും രാഹുലും സംസാരിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സ്വരത്തിലാണെന്ന് അമിത് ഷാ പറഞ്ഞു. അഴിക്കുള്ളില്‍ ആകേണ്ടവരാണ് തുക്ടെ തുക്ടെ ഗ്യാങ്ങുകാര്‍. അവരെ പിന്തുണച്ചുകൊണ്ട് ജെഎന്‍യുവിൽ പോയവരാണ് രാഹുലും കേജരിവാളും. ഇവര്‍ രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും അമിത്ഷാ കൂട്ടച്ചേര്‍ത്തു. ന്യൂദല്‍ഹി നിയസഭ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിനെതിരെന്ന പേരില്‍ ആം ആദ്മി നടത്തിയ പ്രക്ഷോഭങ്ങള്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാുള്ളതായിരുന്നു. അതുവഴി അവര്‍ രാജ്യ തലസ്ഥാനത്ത് കലാപങ്ങള്‍ അഴിച്ചുവിട്ടു. ആപ്പ് ഇനി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ദല്‍ഹിയില്‍ താമസിക്കുക എന്നത് പാടുള്ള കാര്യമായി മാറുമെന്നും അമിത്ഷാ പറഞ്ഞു. കശ്മീര്‍ അയോധ്യ വിഷയങ്ങള്‍ പരാമര്‍ശിച്ച അദ്ദേഹം കശ്മീരിനെ ഒന്നിപ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് പറഞ്ഞു. നാലുമാസത്തിനുള്ളില്‍ അയോധ്യയില്‍ വമ്പന്‍ ക്ഷേത്ര സമുച്ചയമാണ് ഉയരാന്‍ പോകുന്നത് എന്നും വ്യകതമാക്കി.
ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് ആപ്പിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. നിലവില്‍ ഒരു സീറ്റ് പോലും സംസ്ഥാന അംബ്ലിയില്‍ ഇല്ലാത്ത കോണ്‍ഗ്രസിന്റെ ദല്‍ഹിയിലെ നിലനില്‍പ്പിനായുളള മത്സരം കൂടിയാണിത്. ആപ്പ് 70 സീറ്റുകളിലും ഒറ്റക്കാണ് ത്സരിക്കുന്നത്. ബിജെപി 67 സീറ്റുകളിലും സഖ്യ കക്ഷികളായ ജെഡിയു 2 സീറ്റിലും എല്‍ജെപി ഒരു സീറ്റിലുമാണ് ജനവിധി തേടുന്നത്.
















