ഗുവാഹതി: ഉള്‍ഫ അടക്കം എട്ട് ഭീകര സംഘടനകളില്‍ പെടുന്ന 644 ഭീകരര്‍ ആയുധം വച്ച് കീഴടങ്ങി. ഭീകരരെ ചര്‍ച്ചകളിലൂടെ ദേശീയ മുഖ്യധാരയിലെത്തിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ആസാമിലെ സര്‍വ്വാനന്ദ സോനോവാള്‍ സര്‍ക്കാരിന്റെയും ശ്രമങ്ങളുടെ ഫലമാണിത്. ഇത്രയേറെ ഭീകരര്‍ കീഴടങ്ങുന്നത് ആദ്യം.

കീഴടങ്ങിയവരെല്ലാം നിരോധിത സംഘടനകളില്‍ പെട്ടവരാണെന്നും ഇവര്‍ 177 ആയുധങ്ങള്‍ അടിയറവ് വച്ചതായും പോലീസ് പറഞ്ഞു. ഉള്‍ഫ (ഐ), എന്‍ഡിഎഫ്ബി, ആര്‍എന്‍എല്‍എഫ്, കെഎല്‍ഒ, സിപിഐ (മാവോയിസ്റ്റ്), എന്‍എസ്എല്‍എ, എഡിഎഫ്, എന്‍എല്‍എഫ്ബി തുടങ്ങിയ ഭീകര സംഘടനകളില്‍ പെട്ടവരാണ് മുഖ്യമന്ത്രി സര്‍വ്വാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ കീഴടങ്ങിയത്. ഇത് ആസാമിന്റെയും പോലീസിന്റെയും ചരിത്രത്തിലെ സുപ്രധാന ദിവസമാണ്, ഡിജിപി ഭാസ്‌ക്കര്‍ ജ്യോതി മഹന്ത പറഞ്ഞു.
Guwahati: 644 cadres of 8 militant groups today surrendered at the Arms Laying Down Ceremony, in presence of Assam Chief Minister Sarbananda Sonowal. pic.twitter.com/jz5Tls7ApN
— ANI (@ANI) January 23, 2020
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര സംഘടനകളുമായി മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിന് ഇടനിലക്കാരുമുണ്ട്. ചര്‍ച്ചകളെ തുടര്‍ന്ന് ഭീകരര്‍ മനംമാറി സമാധാനത്തിന്റെ വഴിയിലെത്തുന്നുണ്ട്.
















