ന്യൂദല്‍ഹി: നിര്‍ഭയ പ്രതികള്‍ക്ക് മാപ്പ് കൊടുക്കണമെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി കങ്കണ റണാവത്. പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കങ്കണ.
കൊലപാതകികള്‍ക്കും നീചന്മാര്‍ക്കും ജന്മം നല്‍കുന്നത് ജയ്‌സിങ്ങിനെ പോലെയുള്ള സ്ത്രീകളാണ്. അവര്‍ക്ക് മാത്രമേ കൊലപാതകികള്‍ക്കും നീചന്മാര്‍ക്കും മാപ്പ് കൊടുക്കണമെന്ന് പറയാന്‍ കഴിയൂ, കങ്കണ പറഞ്ഞു. ഇന്ദിര ജയ്‌സിങ്ങിനെ നിര്‍ഭയ പ്രതികള്‍ക്കൊപ്പം ജയിലിലടയ്‌ക്കണം. ആ അവസ്ഥ എന്താണെന്ന് അവരറിയണം. ഇവരെപ്പോലെയുള്ളവരാണ് രാക്ഷസന്മാരെ വളര്‍ത്തുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് മാപ്പ് കൊടുക്കണമെന്ന ഇന്ദിര ജയ്‌സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ നിര്‍ഭയയുടെ അമ്മ ആശാദേവിയും രംഗത്തെത്തിയിരുന്നു. കങ്കണയെ നിര്‍ഭയയുടെ അമ്മയും പിന്തുണച്ചു.
















