ന്യൂദല്‍ഹി: ചൈനയില്‍ 17 പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെപ്പറ്റി ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തൊരിടത്തും വൈറസ് കണ്ടെത്തിയിട്ടില്ല.
ഇതിനകം 60 വിമാനങ്ങളിലെത്തിയ 12,828 യാത്രക്കാരെ പരിശോധിച്ചു. വൈറസ് ഇന്ത്യയില്‍ കടക്കാതിരിക്കാന്‍ കഴിയുന്ന എല്ലാ മുന്‍കരുതലുകളുമെടുത്തു. ചൈനയില്‍ നിന്ന് വിമാനങ്ങളിലടക്കം എത്തുന്നവരെ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
















