കൊച്ചി: ഇക്കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 389.44 കോടി രൂപ അറ്റാദായം നേടി. വര്‍ധന 47 ശതമാനം. മുന്‍വര്‍ഷമിതേ കാലയളിവിലിത് 264.28 കോടി രൂപയായിരുന്നു.
കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുന്‍വര്‍ഷം ഡിസംബര്‍ 31-ലെ 1,34,150 കോടി രൂപയില്‍നിന്ന് 1,64,190 കോടി രൂപയായി വളര്‍ന്നു. കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം 35 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. നടപ്പുവര്‍ഷത്തിന്റെ ഒമ്പതു മാസക്കാലത്ത് പുതിയ ബിസിനസ് പ്രീമിയം 8050 കോടി രൂപയാണ്. മുന്‍വർഷം ഇതേ കാലയളവിലിത് 6600 കോടി രൂപയായിരുന്നു. വര്‍ധന 22 ശതമാനമാണ്.
കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ് അനുപാതം മുന്‍വർഷം ഇതേ കാലയളവിലെ 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കമ്പനിയുടെ സോള്‍വന്‍സി അനുപാതം ഡിസംബര്‍ 31-ന് 2.30 ആണ്. റെഗുലേറ്ററി നിശ്ചയിച്ചിട്ടുള്ളത് 1.50 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: