ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ആകുന്നതൊക്കെ ചെയ്‌തോളൂ. എന്നിരുന്നാലും നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു.
ലഖ്‌നൗവില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രതിപക്ഷത്തിന് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ അവരുടെ കണ്ണുകള്‍ മൂടിയിരിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാനല്ല നിയമം കൊണ്ടുവരുന്നത്. കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയമത്തിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങള്‍ എത്ര ശ്രമിച്ചാലും രാജ്യത്ത് ഇത് നടപ്പിലാക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, ബിഎസ്പി നേതാവ് മായാവതി എന്നിവരെ അമിത് ഷാ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം മൂന്ന് മാസത്തിനകം അയോധ്യ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ആകാശം മുട്ടുന്ന വന്‍ ക്ഷേത്രമാകും അയോധ്യയില്‍ ഉയരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















