കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്‌ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. ദമനിലെ പനോരമ റിസോര്‍ട്ടലാണ് ദാരുണമായ സംഭവം. മരിച്ചവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. കൊടുംതണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം.
പതിനഞ്ചംഗ മലയാളി സംഘമാണ് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് മാനെജര്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ഒമ്പതരയ്‌ക്കാണ് ഇവരെത്തിയത്. നാലു മുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. അതില്‍ എട്ടു പേര്‍ ഒരുമുറിയില്‍ തങ്ങുകയായിരുന്നു. മുറിയുടെ ജനാലുകളും വാതികളും പൂട്ടിയ നിലയിലായിരുന്നു. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്ന് പോലീസ് വ്യക്തമാക്കി. രാവിലെയും മുറി തുറക്കാത്തതിലാണ് കൂടെയെത്തിയവരും റിസോര്‍ട്ട് ജീവനക്കാരും മുറിയുടെ വാതില്‍ തകര്‍ത്തത്. അബോധാവസ്ഥയിലായ ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
















