ന്യൂദല്‍ഹി : നിയമസഭ അംഗങ്ങളെ ആയോഗ്യരാക്കുന്നതില്‍ സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. മണിപ്പൂരില്‍ മന്ത്രിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന. നിയമസഭ അംഗങ്ങളെ സ്പീക്കര്‍ അയോഗ്യത കല്‍പ്പിക്കുന്നത് സ്പീക്കര്‍ തീരുമാനിക്കുന്നതില്‍ പുനഃപരിശോധന നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോകരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കൂടാതെ അയോഗ്യരായവരെ മത്സരിപ്പിക്കുന്നത് സംബന്ധിച്ചും സ്വതന്ത്ര സംവിധാനം വഴി തീരുമാനം കൈക്കൊള്ളണം.
വിഷയത്തില്‍ പാര്‍ലമെന്റ് നിയമം രൂപീകരിച്ച് തീരുമാനം കൈക്കൊള്ളുന്നതിനായി സമിതി കൊണ്ടുവരണമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം മണിപ്പൂരില്‍ മന്ത്രിയെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട വിഷയത്തില്‍ നാലാഴ്‌ച്ചയ്‌ക്കുള്ളില്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















