Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വപ്രയത്‌നത്തിന്റെ മഹിമ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 21, 2020, 06:03 am IST
in Samskriti

ശ്ലോകം 51

ഋണ മോചന കര്‍ത്താരഃ പിതുഃ സന്തി സുതാദയഃ

ബന്ധമോചന കര്‍ത്താ തുസ്വസ്മാദന്യേ ന കശ്ചന

അച്ഛന്റെ കടം വീട്ടാന്‍ മക്കളും മറ്റുള്ളവരുമൊക്കെയുണ്ട്. എന്നാല്‍ അജ്ഞാന ബന്ധനത്തില്‍ നിന്ന് തന്നെ മോചിപ്പിക്കാന്‍ താനല്ലാതെ വേറെയാരുമില്ല.

ഒരാള്‍ക്ക് പിതൃക്കളോടുള്ള കടമോ ലോകജീവിതത്തിനിടയില്‍ വന്ന സാമ്പത്തിക ബാധ്യതകളോ ഒക്കെ വീട്ടാന്‍ മക്കളോ, മരുമക്കളോ ബന്ധുക്കളോ വിചാരിച്ചാല്‍ കഴിഞ്ഞേക്കും.എന്നാല്‍ അജ്ഞാനം മൂലം വന്നു പെട്ട ബന്ധനത്തില്‍ നിന്ന് മോചിതനാകണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. സ്വപ്രയത്‌നം കൂടിയേ തീരൂ. ഭൗതിക ജീവിതത്തിലും അറിവില്ലായ്‌മ മൂലം പല അനര്‍ത്ഥങ്ങളിലും ചെന്ന് ചാടാം. അറിയേണ്ടതായ കാര്യങ്ങളെ സ്വയം അറിയുക എന്നതാണ് പോംവഴി.

ശ്ലോകം 52

മസ്തക ന്യസ്ത ഭാരാദേര്‍ ദുഃഖമനൈ്യര്‍ നിവാര്യതേ

ക്ഷുധാദികൃത ദുഃഖം തു വിനാ സ്വേന ന കേനചിത്

തലയില്‍ ചുമടോ മറ്റ് ഭാരമോ ഏറ്റുന്നതുമൂലമുണ്ടാകുന്ന ദു:ഖം തീര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയും.എന്നാല്‍ വിശപ്പ്, ദാഹം എന്നിവ കൊണ്ടുള്ള ദു:ഖം താന്‍ തന്നെ തീര്‍ക്കണം. വേറെ ആര്‍ക്കും ആവില്ല. തലച്ചുമടായി പല സാധനങ്ങളും കൊണ്ടു പോകുമ്പോള്‍ അത് ഏറ്റി നടക്കുന്ന ആള്‍ക്കുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവുമൊക്കെ തീര്‍ക്കാന്‍ മറ്റുള്ളവര്‍ വിചാരിച്ചാല്‍ സാധിക്കും. അവര്‍ക്ക് ആ ചുമട് ഇറക്കിവയ്‌ക്കാനോ പങ്കിട്ട് ഭാരം കുറയ്‌ക്കാനോ ഒക്കെ.എന്നാല്‍ അയാള്‍ക്ക് വിശപ്പും ദാഹവും വന്നാല്‍ അയാള്‍ തന്നെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വേണം. മറ്റൊരാള്‍ കഴിച്ചതുകൊണ്ടോ കുടിച്ചതുകൊണ്ടോ അയാള്‍ക്ക് പ്രയോജനമില്ല.

ശ്ലോകം 53

പഥ്യമൗഷധസേവാ ച ക്രിയതേ യേന രോഗിണാ

ആരോഗ്യ സിദ്ധിര്‍ ദൃഷ്ടാസ്യ നാന്യാനുഷ്ഠിത കര്‍മ്മണാപഥ്യം ആചരിക്കുകയും ഔഷധം സേവിക്കുകയും ചെയ്യുന്നതിലൂടെ രോഗിയായ ഒരാളുടെ അസുഖം ഭേദമായി ആരോഗ്യം വീണ്ടെടുക്കുന്നു. എന്നാല്‍ രോഗിയ്‌ക്ക് വേണ്ടി മറ്റൊള്‍ മരുന്ന് കഴിച്ചു കൊണ്ടൊന്നും ഒരു ഫലവുമില്ല.

അവനവന്റെ രോഗശാന്തിയ്‌ക്കായി അവനവന്‍ തന്നെ ഉത്സാഹിക്കണമെന്ന് വ്യക്തമാക്കുന്നു. വേണ്ട പോലെ പഥ്യം നോക്കിയും മരുന്ന് വേണ്ട സമയത്ത് ആവശ്യമായ അളവില്‍ കഴിച്ചും മതിയായ വിശ്രമമെടുത്തുമൊക്കെ രോഗിയായ ഒരാള്‍ നല്ല കരുതലോടെയിരിക്കണം. എങ്കില്‍ മാത്രമേ അസുഖം മാറൂ.വേറെ ആരെങ്കിലും രോഗിക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നത് മണ്ടത്തരമായിരിക്കും.

ഈ മൂന്ന് ശ്ലോകങ്ങളും സ്വപ്രയത്‌നത്തിന്റെ മഹിമയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. സാധാരണ ലോകത്തില്‍ സംഭവിക്കുന്ന മൂന്ന് വ്യത്യസ്ത ഉദാഹരണങ്ങളെയാണ് ഇവിടെ നിരത്തിയത്. മൂന്നിലും വ്യക്തമായത് സ്വയം ചെയ്യേണ്ട കാര്യം ചെയ്യുക തന്നെ വേണമെന്നാണ്. പകരം മറ്റൊരാള്‍ ചെയ്തതു കൊണ്ട്  ഒരു ഗുണവുമില്ല. ഭൗതികമായ കാര്യത്തില്‍ ഇങ്ങനെയെങ്കില്‍ ആദ്ധ്യാത്മിക വിഷയത്തില്‍ ഓരോ വ്യക്തിയുടേയുടേയും സ്വപ്രയത്‌നത്തിന് എത്രയോ അധികമായിരിക്കും വില.

എത്ര കേമനായ ഗുരുവായാലും പകര്‍ന്നു കിട്ടിയ അറിവിനെ അനുഭവമാക്കി സാക്ഷാത്കാരം നേടേണ്ടത് ശിഷ്യന്റെ കര്‍ത്തവ്യമാണ്. അവസാന ഉദാഹരണത്തില്‍ പറഞ്ഞ പഥ്യം, ഔഷധസേവ എന്നിങ്ങനെയുള്ള രണ്ട് കാര്യങ്ങള്‍ നല്ല ഉറച്ച സാധന ചതുഷ്ടയ സമ്പത്തിയേയും വേദാന്ത ശ്രവണത്തേയും കുറിക്കുന്നു. ജ്ഞാനസമ്പാദനത്തിന് ഇവ വളരെ പ്രധാനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.