തിരുവനന്തപുരം, ജനുവരി 20, 2020: ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണം നാലായി ഉയർന്നു. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിൻകെയറിനുള്ളത്. വരും നാളുകളിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലപ്പെടുത്താനാണ് ശ്രമം.
പരമ്പരാഗത രീതികളിൽനിന്ന് മാറി ഡിജിറ്റൽ ബാങ്കിങ്ങിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഉപയോക്താക്കളെന്നും ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഈ മാറ്റത്തിന്റെ മുൻനിരയിൽ തന്നെയുണ്ടെന്നും ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് റീറ്റെയ്ൽ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആശിഷ് മിശ്ര പറഞ്ഞു. “നിക്ഷേപങ്ങൾക്കും വായ്പകൾക്കുമുള്ള മെച്ചപ്പെട്ട നിരക്കുകളും ആകർഷകമായ ഗാർഹിക സേവനങ്ങളും കാര്യക്ഷമമായ ഡിജിറ്റൽ സേവനങ്ങളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹൈ ടെക്കിന്റെയും ഹൈ ടച്ചിന്റെയും മികവുറ്റ സമന്വയമാണ് ആധുനിക കാലത്തെ ടെക് സാവി ഉപയോക്താക്കൾ ആഗ്രഹിക്കുന്നത്. അത്തരം ഉപയോക്താക്കൾക്കായി തിരുവനന്തപുരം ബ്രാഞ്ച് അർപ്പണബോധത്തോടെ നിലകൊള്ളും”- അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീപ് ഇൻ – സ്വീപ് ഔട്ട് സൗകര്യത്തോടെ സേവിങ്സ്, കറന്റ് അകൗണ്ട് നിക്ഷേപങ്ങൾ, മറ്റ് ആകർഷകമായ നിക്ഷേപ പദ്ധതികൾ, സ്വർണപ്പണയ വായ്പ തുടങ്ങി നിരവധി സേവനങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആസ്തി ഈടിൽ വായ്പ, മിതമായ പലിശയോടെ ഭവനവായ്പ, ഇരുചക്ര വാഹന വായ്പ എന്നിവ സമീപ ഭാവിയിൽ ആരംഭിക്കും. മുഴുവൻ എടിഎമ്മുകളിലും ആഗ്രഹിക്കുന്ന ഡിനോമിനേഷനിൽ കറൻസി സൗകര്യം, യുപിഐ അധിഷ്ഠിത ഇടപാടുകൾ, വാട്സാപ്പ് ബാങ്കിങ്ങ്, പതിനൊന്നോളം ഭാഷകളിലുള്ള മൊബൈൽ ബാങ്കിങ്ങ്, ഏഴുഭാഷകളിൽ എടിഎം/ കോൾ സെന്റർ സേവനങ്ങൾ; ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഇന്റർനെറ്റ് ബാങ്കിങ് എന്നീ സേവനങ്ങളുമുണ്ട്. ഉപയോക്താക്കൾക്ക് തികച്ചും ആധുനികമായ സ്മാർട്ട് ബാങ്കിങ്ങ് അനുഭവം പ്രദാനം ചെയ്യുകയാണ് ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: