മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ (എടിഎം) കൗണ്ടറിലാണ് ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയത്.സുരക്ഷ ഉദ്യോഗസ്ഥര്‍ ബോംബ് കസ്റ്റഡിയില്‍ എടുത്ത് നിര്‍വീര്യമാക്കുന്നതിനായി കൂളിംങ് പിറ്റിലേക്ക് മാറ്റി. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
















