കോട്ടയം: ഇസ്ലാമിക ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് കേരളത്തില്‍ അക്രമങ്ങള്‍ക്ക് തയാറെടുക്കുന്നതായി വിവരം. കൊല്ലം, മലപ്പുറം കളക്ടറേറ്റ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റാണ് കേരളത്തില്‍ ശക്തമാകുന്നത്. 2015 മുതല്‍ കേരളത്തില്‍ രഹസ്യമായി ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഇസ്ലാമിക കേന്ദ്രമാക്കുകയാണ് ഇവരുടെ ലക്ഷ്യം. കൊല്ലം, മലപ്പുറം കളക്ടറേറ്റുകളിലുള്പ്പെടെ ദക്ഷിണേന്ത്യയിലെ അഞ്ചിടങ്ങളില്‍ 2016 ല്‍ സ്ഫോടനം നടത്തിയത് ബേസ് മൂവ്മെന്റാണ്. ബേസ് മൂവ്മെന്റ് പലയിടത്തും സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് ശേഷം തീവ്ര ഇസ്ലാമിക സംഘത്തിനൊപ്പം ചേര്‍ന്ന് വലിയ നീക്കമാണ് ബേസ് മൂവ്മെന്റ് സംസ്ഥാനത്ത് നടത്തുന്നത്. ഹൈന്ദവ വിശ്വാസികളെ ഒന്നടങ്കം വെല്ലുവിളിക്കുന്ന തരത്തില്‍ പ്രതിഷേധത്തെ മാറ്റുന്നത് ബേസ് മൂവ്മെന്റ് ആണ്. കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഞ്ച് തവണ ബേസ് മൂവ്മെന്റ് യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
കേരളത്തെ ഇന്ത്യയിലെ ഇസ്ലാമിക തലസ്ഥാനം ആക്കുമെന്ന് പ്രഖ്യാപിച്ചാണ്് ബേസ് മൂവ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൊല്ലം കളക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കേരളത്തില്‍ തുടര്‍ ആക്രമണങ്ങള്‍ക്കും, വര്‍ഗീയ ലഹളകള്‍ക്കും ഇവര്‍ തയാറെടുക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, തുടരന്വേഷണങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാഞ്ഞത് ഇവര്‍ക്ക് ഗുണമായി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇസ്ലാംമത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തില്‍ ഇറക്കുന്നതിന് പിന്നിലും ബേസ് മൂവ്മെന്റ് പ്രവര്‍ത്തിക്കുന്നു. ഐഎസ് റിക്രൂട്ട്മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ബേസ് മൂവ്മെന്റില്‍ ഇപ്പോള്‍ അംഗങ്ങളായിട്ടുള്ളത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രസംഘടനകളുടെ പിന്തുണയാണ് ഇവര്‍ക്ക് പ്രധാനമായി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: