Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കും; തേജസ്വി സൂര്യയെ വധിക്കാന്‍ ശ്രമിച്ചതോടെ നടപടികള്‍ വേഗത്തിലാക്കി; നിര്‍ദേശം അമിത് ഷായ്‌ക്കു സമര്‍പ്പിച്ചു

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jan 19, 2020, 06:52 pm IST
in India

ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘടനകള്‍ക്ക് പങ്കുള്ള ആക്രമണങ്ങള്‍ കര്‍ണാടകയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇരു സംഘടനകളേയും നിരോധിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ബെംഗളൂരുവിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കു മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവര്‍ ഇരു സംഘടനകളെയും നിരോധിക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ച് ഡിസംബര്‍ 22ന് ബെംഗളൂരു ടൗണ്‍ഹാളിനു മുന്‍പില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വരുണ്‍ഭൂപാല്‍ (31)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

റാലിക്ക് നേരെ ആക്രമണം നടത്തി അതില്‍ പങ്കെടുത്ത തേജസ്വി സൂര്യ, യുവബ്രിഗേഡ് സ്ഥാപകന്‍ ചക്രവര്‍ത്തി സുള്ളിബലെ എന്നിവരെ വധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ എസ്ഡിപിഐ, പിഎഫ്‌ഐ പദ്ധതിയിടുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഇരു സംഘടനകളെയും നിരോധിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കിയത്. ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്ക് പുറമെ സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എയും എസ്ഡിപിഐ, പിഎഫ്‌ഐ ആക്രമണത്തിനിരയായിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് വൈകിട്ട് നരസിംഹരാജയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷമായിരുന്നു എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ ലക്ഷ്യമിട്ടിരുന്നത്. തന്‍വീര്‍ സെയ്തിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ ഹിന്ദുനേതാക്കളെ വധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തന്‍വീര്‍ സെയ്തിനെ കുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫര്‍ഹാന്‍ പാഷയെ പിടികൂടിയതോടെയാണ് ലക്ഷ്യം പാളിയത്. 

ആക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകന്‍ ആബിദ് പാഷ, കൂട്ടാളികളായ അക്രം (ഡോണ്‍ അക്രം), നൂര്‍ഖാന്‍, മുഹീബ്, മുസമ്മില്‍ എന്നിവരെ പിന്നീട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റു ചെയ്തു. ഇവര്‍ കേരളത്തിലെത്തി പരിശീലനം നേടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ ഡിസംബര്‍ 19ന് നടന്ന പ്രതിഷേധത്തിന്റെ മറവില്‍ അക്രമം നടത്തിയതിനു പിന്നിലും എസ്ഡിപിഐ, പിഎഫ്‌ഐക്ക് ബന്ധമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇരു സംഘടനകളും സംസ്ഥാനത്ത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായുള്ള അന്വേഷണ വെളിപ്പെടുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് നിരോധന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്. 

തീവ്രവാദികളുടെ രാഷ്‌ട്രീയ മുന്നണി: ആഭ്യന്തരമന്ത്രി 

ബെംഗളൂരു: തീവ്രവാദികളുടെ രാഷ്‌ട്രീയ മുന്നണിയാണ് എസ്ഡിപിഐയും പിഎഫ്‌ഐയുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിരോധിച്ച സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിമി)യുടെ പുതിയ പതിപ്പാണ് ഈ സംഘടനകള്‍. പേരുമാത്രമാണ് മാറ്റിയിരിക്കുന്നതെന്നും പ്രവര്‍ത്തനം സമാനമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് നടന്ന നിരവധി ആക്രമണങ്ങളില്‍ ഇരു സംഘടനകള്‍ക്കുമുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢാലോചന സംബന്ധിച്ചും സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇരു സംഘടനകളെയും നിരോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് സഹായം നല്‍കുന്നു: ബി. ശ്രീരാമലു

ബെംഗളൂരു: സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കോണ്‍ഗ്രസ് സഹായം നല്‍കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി ബി. ശ്രീരാമലു ആരോപിച്ചു.അധികാരം ലഭിക്കാത്തപ്പോഴെല്ലാം കോണ്‍ഗ്രസ് ഇവരുടെ സഹായത്തോടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിര്‍ദേശം വയ്‌ക്കുമെന്നും ശ്രീരാമലു പറഞ്ഞു. എസ്ഡിപിഐയെ നിരോധിക്കണമെന്ന് മന്ത്രി ജഗദീഷ് ഷെട്ടാറും ആവശ്യപ്പെട്ടു. എപ്പോഴും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എസ്ഡിപി ഐയെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.